Thursday, September 23, 2021

ആനവാൽമോതിരം ധരിച്ചാൽ പേടി മാറുമോയെന്ന കുട്ടികളുടെ ചോദ്യം ഓൺലൈൻ പരിപാടിയിൽ ഏറെ അറിവിനും ചർച്ചകൾക്കും കാരണമായി

Must Read

ആനവാൽമോതിരം ധരിച്ചാൽ പേടി മാറുമോയെന്ന കുട്ടികളുടെ ചോദ്യം ഓൺലൈൻ പരിപാടിയിൽ ഏറെ അറിവിനും ചർച്ചകൾക്കും കാരണമായി. ഇത് ചില വിശ്വാസങ്ങൾ മാത്രമാണെന്നും ആനവാലിലെ രോമം കൈക്കലാക്കാൻ ശ്രമിക്കുന്നത് വന്യജീവി നിയമപ്രകാരം കുറ്റകരമാണെന്നും കോന്നി ആനത്താവളത്തിലെ പാപ്പാൻ അജീഷ് വിശദീകരിച്ചുനൽകി.

കോന്നി ഇക്കോ ടൂറിസം സെന്ററും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഭൂമിത്രസേനാ ക്ലബ്ബും ചേർന്ന് നടത്തിയ ‘ആനവഴിയിലെ ആൾരാജന്മാർ’ ഓൺലൈൻ പരിപാടിയാണ് ഒട്ടേറെ അറിവുകളും നിയമങ്ങളും കുട്ടികൾക്ക് മുമ്പിൽ തുറന്നുകാട്ടിയത്. കോന്നി ഡി.എഫ്.ഒ. കെ.എൻ.ശ്യാംമോഹൻലാൽ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒപ്പം കോന്നി ആനക്കൂട്ടിലെ നിരവധി പാപ്പാന്മാരും അവരുടെ അനുഭവങ്ങൾ വിശദീകരിച്ച് പരിപാടിയുടെ ഭാഗമായി. ആനകളുടെ ദിനചര്യകളെപ്പറ്റിയും മദപ്പാട് സമയത്ത് അനകളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാപ്പാൻ അജീഷ് വിശദീകരിച്ചു.

സർക്കാർ സംരക്ഷണത്തിലുള്ള ആനകൾക്കും റിട്ടയർമെന്റ് ഉണ്ടെന്നും റിട്ടയർമെന്റ് പ്രായം 65 ആണെന്നും പാപ്പാൻ ഷംസുദ്ദീൻ പറഞ്ഞപ്പോൾ പലർക്കും അത് പുതിയ അറിവായിരുന്നു. പനംപട്ടയും ഓലയും മാത്രമല്ല പുല്ലും ആന കഴിക്കുമെന്നും ഇപ്പോൾ വലിയ ജോലികൾ ഇല്ലാത്തതിനാൽ പുല്ലാണ് ആനകൾക്ക് നൽകുന്നതെന്നും പാപ്പാൻ അജീഷ്. എരണ്ടക്കെട്ട് രോഗം ഒഴിവാക്കാനാണിതെന്നും വിശദീകരിച്ചു. ഡോ. ജോൺസൺ ബേബി, ജോജി ജയിംസ്, ദിലീപ്കുമാർ, ക്ലബ്ബ് കൺവീനർ ഡോ. ആർ.അഭിലാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News