കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ് കുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ ശരീരത്തില്‍ ഗുരുതര പരിക്കാണുള്ളതെന്ന് ശിശുക്ഷേമസമിതി വൈസ് ചെയര്മാന് അരുണ്‍കുമാര്‍ പറഞ്ഞു.