Sunday, March 7, 2021

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ നിരന്തരം സമൻസ് അയക്കുന്നത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ നൽകിയ ഹരജി ഹൈകോടതി തള്ളി

Must Read

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ നിരന്തരം സമൻസ് അയക്കുന്നത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ നൽകിയ ഹരജി ഹൈകോടതി തള്ളി. നിയമപരമായി നടക്കുന്ന ചോദ്യം ചെയ്യലുകളും അന്വേഷണവും നിരീക്ഷിക്കുന്നതും അന്വേഷണ നടപടികളിൽ ഇടപെടുന്നതും കോടതിയുടെ കർത്തവ്യമല്ലെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ ഉത്തരവ്.

ഡി​സം​ബ​ർ 17ന് ​ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച് 12ന് ​സ​മ​ൻ​സ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​വീ​ന്ദ്ര​ൻ ഹ​ര​ജി​യു​മാ​യി കോ​ട​തി​​യെ സ​മീ​പി​ച്ച​ത്. ചോ​ദ്യം ചെ​യ്യാ​നും അ​ന്വേ​ഷ​ണ​ത്തി​നു​മു​ള്ള ഇ.​ഡി​യു​ടെ അ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും രോ​ഗാ​വ​സ്​​ഥ​യും ക്ഷീ​ണ​വും പ​രി​ഗ​ണി​ക്കാ​തെ സ്വേ​ച്ഛാ​പ​ര​വും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​യ രീ​തി​യി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്​ അ​യ​ച്ച്​ അ​ധി​കാ​രം​ വി​നി​യോ​ഗി​ക്കു​ന്ന രീ​തി​യെ​യാ​ണ്​ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​​ര​െൻറ അ​ഭി​ഭാ​ഷ​ക​െൻറ വാ​ദം. ഏ​റെ നേ​രം ചോ​ദ്യം ചെ​യ്​​ത്​ നി​ർ​ബ​ന്ധ​പൂ​ർ​വം ത​നി​ക്കെ​തി​​രെ​യോ മ​റ്റാ​ർ​ക്കെ​ങ്കി​ലു​മെ​തി​രെ​യോ മൊ​ഴി രേ​ഖ​​പ്പെ​ടു​ത്തു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ടെ​ന്നും വ്യ​ക്​​ത​മാ​ക്കി. അ​തി​നാ​ൽ, അ​ഭി​ഭാ​ഷ​ക സാ​ന്നി​ധ്യ​ത്തി​ൽ ഹാ​ജ​രാ​കാ​നോ ചോ​ദ്യം ചെ​യ്യ​ലി​ന്​ നി​ശ്ചി​ത സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നോ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, നി​യ​മ​പ​ര​മാ​യി നോ​ട്ടീ​സ്​ ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച്​ അ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു വ​രു​ത്തു​​ന്ന​തി​നെ ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ഇ.​ഡി​ക്ക്​ വേ​ണ്ടി അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി. ​െവ​റും ആ​ശ​ങ്ക​യു​ടെ പേ​രി​ലു​ള്ള ഹ​ര​ജി അ​പ​ക്വ​മാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി.

മൂ​ന്ന്​ ത​വ​ണ സ​മ​ൻ​സ്​ അ​യ​ച്ചു​വെ​ന്ന​ത്​ കൊ​ണ്ട്​ സ്വ​ന്തം തീ​രു​മാ​ന​ത്തി​നെ​തി​രെ സ്വ​മേ​ധ​യാ ത​നി​ക്കെ​തി​െ​​ര​യോ മ​റ്റു​ള്ള​വ​ർ​ക്കെ​തി​രേ​യോ മൊ​ഴി കൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​വു​മെ​ന്ന ഭ​യ​ത്തി​ന്​ അ​ടി​സ്​​ഥാ​ന​മി​ല്ല. ഹ​ര​ജി​ക്കാ​ര​െൻറ സൗ​ക​ര്യം​ കാ​ത്ത്​ അ​നി​ശ്ചി​ത​മാ​യി സ​മ​യം നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​ട്ടി​വെ​ക്കാ​നും ഇ.​ഡി​ക്ക്​ ക​ഴി​യി​ല്ല. അ​തി​നാ​ൽ, സു​പ്രീം കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ പോ​ലെ അ​ന്വേ​ഷ​ണം നി​രീ​ക്ഷി​ക്കാ​നും എ​വി​ടെ ​എ​പ്പോ​ൾ ഏ​ത്​ രീ​തി​യി​ൽ ​ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്കാ​നും കോ​ട​തി​ക്ക്​ ക​ഴി​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ​പ്പെ​ട്ട​താ​ണ്.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തൊക്കെയോ മറക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലുണ്ടാക്കുമെന്ന വീർഭദ്ര കേസിലെ സുപ്രീം കോടതി നിരീക്ഷണം കൂടി പരാമർശിച്ചാണ് രവീന്ദ്രെൻറ ഹരജി സിംഗിൾബെഞ്ച് തള്ളിയത്.

English summary

The Chief Minister’s Adv. Private Secretary C.M. The High Court rejected Raveendran’s petition

Leave a Reply

Latest News

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

More News