തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ മാറ്റുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. വിഷയത്തിൽ ഉടനടി തീരുമാനമുണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് ജോലികളും പരീക്ഷാ ജോലികളും താളം തെറ്റുമെന്നാണ് വിലയിരുത്തൽ.
നേരത്തെ ഈ മാസം 17ന് തുടങ്ങാൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന അധ്യാപകരിൽ പലർക്കും തെരഞ്ഞെടുപ്പ് ജോലിയും ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ അപേക്ഷ.
കോവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിംഗ് ബൂത്തുകൾ അധികാമായി കമ്മീഷൻ ക്രമീകരിക്കുന്നുണ്ട്. അതിനാൽ പതിവിൽ കൂടുതൽ അധ്യാപകർക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തീയതി മാറ്റമെന്ന് അധ്യാപക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
English summary
The Chief Electoral Officer (CEO) has written to the Election Commission seeking an immediate decision on changing the SSLC and Plus Two examination dates.