Sunday, October 17, 2021

ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ്‌ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളിയെ ഇന്നറിയാം

Must Read

ഷാര്‍ജ: ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ്‌ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളിയെ ഇന്നറിയാം. ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറിലെ ജേതാക്കളാണു ഡല്‍ഹിയെ നേരിടുക. വിരാട്‌ കോഹ്ലി നയിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എലമിനേറ്ററില്‍ നാല്‌ വിക്കറ്റിനു തോല്‍പ്പിച്ചാണു കൊല്‍ക്കത്തയുടെ മുന്നേറ്റം. ഒന്നാം ക്വാളിഫയറില്‍ സൂപ്പര്‍ കിങ്‌സിനോടു തോറ്റതോടെയാണു ഡല്‍ഹിക്ക്‌ ഇന്നു കളിക്കേണ്ടി വന്നത്‌. സ്‌ഥിരതയുള്ള ടീമായ ഡല്‍ഹി കഴിഞ്ഞ മൂന്ന്‌ സീസണുകളിലും പ്ലേ ഓഫില്‍ കളിച്ചു. ബൗളിങ്‌ ഓള്‍റൗണ്ടര്‍ മാര്‍കസ്‌ സ്‌റ്റോയിനസിന്റെ അഭാവമാണ്‌ അവരെ അലട്ടുന്നത്‌. ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്റെ മോശം പ്രകടനങ്ങളും അവര്‍ക്കു തലവേദനയാണ്‌. ഷാര്‍ജയില്‍ നടന്ന കഴിഞ്ഞ ഏഴ്‌ മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത്‌ ബാറ്റ്‌ ചെയ്‌തവരാണു ജയിച്ചത്‌. ഡല്‍ഹിയുടെ സീസണിലെ അഞ്ചു തോല്‍വികളും ആദ്യം ബാറ്റ്‌ ചെയ്‌ത ശേഷമായിരുന്നു. മറുപക്ഷത്ത്‌ കൊല്‍ക്കത്ത കഴിഞ്ഞ മത്സരം ഉള്‍പ്പെടെ അഞ്ചെണ്ണം പിന്തുടര്‍ന്നു ജയിച്ചു. ടോസ്‌ നേടുന്നവര്‍ ആദ്യം പന്തെറിഞ്ഞാല്‍ അദ്‌ഭുതപ്പെടേണ്ട. ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ പരുക്കില്‍നിന്നു മോചിതനായില്ലെങ്കില്‍ ഷാക്കിബ്‌ അല്‍ ഹസന്‍ ഇന്നും കളിക്കും.
നായകന്‍ ഒയിന്‍ മോര്‍ഗാനും ഷാക്കിബും ചേര്‍ന്നാണ്‌ എലിമിനേറ്ററില്‍ വിജയ റണ്ണെടുത്തത്‌. സ്‌റ്റോനിസ്‌ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ ടോം കറാന്‍ തുടര്‍ന്നു കളിക്കുമെന്നു ഡല്‍ഹി നായകന്‍ ഋഷഭ്‌ പന്ത്‌ പറഞ്ഞു. സ്‌റ്റോനിസിന്റെ പകരക്കാരനായി ലളിത്‌ യാദവ്‌, റിപാല്‍ പട്ടേല്‍ എന്നിവരെ പരീക്ഷിച്ചെങ്കിലും ടീമിന്റെ സന്തുലനാവസ്‌ഥ നിലനിര്‍ത്താനായില്ല.
സാധ്യതാ ടീം: ഡല്‍ഹി ക്യാപ്പിറ്റല്‍സ്‌ – പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്‌ അയ്യര്‍, ഋഷഭ്‌ പന്ത്‌ (നായകന്‍), ഷിംറോണ്‍ ഹിറ്റ്‌മീര്‍, മാര്‍കസ്‌ സ്‌റ്റോനിസ്‌/ടോം കറാന്‍, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്‌ നോര്‍ടിയ, ആവേശ്‌ ഖാന്‍.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്‌മന്‍ ഗില്‍, വെങ്കടേഷ്‌ അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ്‌ റാണ, ദിനേഷ്‌ കാര്‍ത്തിക്ക്‌, ഒയിന്‍ മോര്‍ഗാന്‍ (നായകന്‍), ഷാക്കിബ്‌ അല്‍ ഹസന്‍, സുനില്‍ നരേന്‍, ലൂകി ഫെര്‍ഗുസണ്‍, വരുണ്‍ ചക്രവര്‍ത്തി, ശിവം മാവി.

Leave a Reply

Latest News

ഞായറാഴ്ചയും തിങ്കളാഴ്ചയും ശബരിമലയിലേക്കുള്ള തീർഥാടനം ജില്ലാ കളക്ടർ നിരോധിച്ചു

പത്തനംതിട്ട: മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും ശബരിമലയിലേക്കുള്ള തീർഥാടനം ജില്ലാ കളക്ടർ നിരോധിച്ചു.ശ​ബ​രി​മ​ല ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​കു​ന്ന​വ​ർ, ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, കോ​വി​ഡ്...

More News