രണ്ടുദിവസത്തിനുള്ളില്‍ സംസ്‌ഥാനത്ത്‌ കാലവര്‍ഷം എത്താന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

0

തിരുവനന്തപുരം: രണ്ടുദിവസത്തിനുള്ളില്‍ സംസ്‌ഥാനത്ത്‌ കാലവര്‍ഷം എത്താന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചുദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. ഇന്നു സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ശക്‌തമായ മഴയുണ്ടായേക്കുമെന്നും അറിയിപ്പിലുണ്ട്‌.
തെക്കന്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ്‌ ശക്‌തി പ്രാപിച്ചതിന്റെയും കേരള തീരത്തും തെക്ക്‌ കിഴക്കന്‍ അറബിക്കടലിലും മേഘങ്ങളുടെ സാന്നിധ്യം കൂടി വരുന്നതിന്റെയും ഫലമായി കേരളത്തില്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ്‌ കേന്ദ്രം കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചത്‌.
ശക്‌തമായ കാറ്റിനു സാധ്യതയുള്ളതുകൊണ്ട്‌ അടുത്ത രണ്ടുദിവസങ്ങളില്‍ കേരള, തമിഴ്‌നാട്‌, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത്‌ വിവിധ ജില്ലകളില്‍ യെലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു.

ഇന്ന്‌: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍.
നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌.
ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.

LEAVE A REPLY

Please enter your comment!
Please enter your name here