Monday, June 21, 2021

ഐക്യകേരളം രൂപപ്പെട്ട ശേഷം ആദ്യമായി നിർമ്മിച്ച സെൻട്രൽ ജയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

Must Read

മലപ്പുറം : ഐക്യകേരളം രൂപപ്പെട്ട ശേഷം ആദ്യമായി നിർമ്മിച്ച സെൻട്രൽ ജയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. മലപ്പുറത്തെ തവനൂരിൽ ആണ് സംസ്ഥാനം സ്വന്തമായി ജയിൽ നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ മറ്റ് മൂന്ന് സെൻട്രൽ ജയിലുകളും ഐക്യകേരളം രൂപപ്പെടുന്നതിന് മുൻപ് നിർമ്മിച്ചവയാണ്.

നിലവിലുള്ള സെൻട്രൽ ജയിലുകളുടെ രൂപ ഘടനയിൽ നിന്നും വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിർമ്മാണം.. വശങ്ങളിലാണ് വാച്ച് ടവർ സജ്ജമാക്കിയിരിക്കുന്നത്. പനോക്ടിക്കോൺ മാതൃകയിലാണ് മറ്റ് മൂന്ന് ജയിലുകളും നിർമ്മിച്ചിട്ടുള്ളത്. എന്നാൽ തവനൂരിലേത് യു ആകൃതിയിൽ ആണ്.

32.86 കോടി രൂപ ചിലവിട്ടാണ് ജയിൽ നിർമ്മിച്ചിരിക്കുന്നത്. ബാക്കിയുള്ള ജോലികൾ കൂടി പൂർത്തിയാക്കി അടുത്തമാസം ജയിൽ ഉദ്ഘാടനം ചെയ്യാനാണ് ജയിൽ വകുപ്പിന്റെ ആലോചന. ഒരേ സമയം ജയിലിൽ 800 പേരെ പ്രവേശിപ്പിക്കാം. അതീവ സുരക്ഷയൊരുക്കിയാണ് ജയിലിന്റെ നിർമ്മാണം. സിസിടിവി ക്യാമറകൾ ഉൾപ്പെടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 2013 ലാണ് ജയിൽ നിർമ്മാണം ആരംഭിച്ചത്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News