Saturday, September 19, 2020

തോട്ടി പണിക്ക് നിർബന്ധിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ്

Must Read

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്)...

ന്യൂഡൽഹി : തോട്ടിപ്പണിക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിലവിലെ നിയമം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആളുകളെ തോട്ടിപ്പണിക്ക് നിയോഗിക്കുന്നത് 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി നിയമം പുതുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച നിയമം കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 14ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെങ്കിലും പാസ്സാവാന്‍ സാധ്യത കുറവാണ്. തോട്ടിപ്പണിക്ക് നിര്‍ബന്ധിക്കുന്നവര്‍ക്ക് പുതിയ നിയമത്തില്‍ പത്ത് ലക്ഷം രൂപ പിഴയിടാനും വകുപ്പുണ്ട്.

സെപ്റ്റംബര്‍ 2013 ന് തോട്ടിപ്പണി നിരോധിച്ചുകൊണ്ട് ഒരു ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു.അഞ്ച് വര്‍ഷം വരെ ശിക്ഷയും ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തുരുന്നു. തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്നവരെ പുനഃരധിവസിപ്പിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതൊക്കെയാണെങ്കിലും തോട്ടിപ്പണി രാജ്യത്ത് നിര്‍ബാധം തുടരുകയാണെന്ന് സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

തൊഴിലാളികളെ ഗ്യാസ് ചേമ്ബറുകളിലേക്ക് അയക്കുകയാണെന്ന് ഇതു സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കുംപോലുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇത്തരം ജോലിയിലേക്ക് തൊഴിലാളികളെ നിയോഗിക്കുന്നതിനെതിരെ ആയിരുന്നു മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.

രാജ്യത്ത് തോട്ടിപ്പണി നിരോധിച്ചതാണെങ്കിലും അതിപ്പോഴും തുടരുന്നുണ്ടെന്നും അതിനു ബദല്‍ മാര്‍ഗം ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക ധനസഹായം നല്‍കുമെന്നും കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട് ലോകസഭയില്‍ ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് 2019 നവംബറില്‍ മറുപടി നല്‍കിയിരുന്നു.

തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് 2019 ല്‍ മാത്രം 50 പേര്‍ മരിച്ചതായാണ് സഫായ് കര്‍മചാരി ദേശീയ കമ്മീഷന്റെ കണക്ക്. രാജ്യത്ത് 14 സംസ്ഥാനങ്ങളിലായി 40,000 തോട്ടിപ്പണിക്കാരുണ്ടെന്നാണ് 2018 ല്‍ കേന്ദ്രം നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇവരില്‍ ബഹുഭൂരിപക്ഷവും ദലിത് പിന്നാക്ക ജാതിയില്‍ നിന്നുള്ളവരാണ്.

സംസ്ഥാനങ്ങളുടെ സാമൂഹ്യ നീതി വകുപ്പ് ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം 56,595 ആളുകള്‍ ഈ ജോലി ചെയ്യുന്നു. അതില്‍ 31,000ത്തില്‍ അധികം ആളുകള്‍ ഉത്തര്‍ പ്രാദേശിലാണ്. 7,000ത്തില്‍ അധികം ആളുകള്‍ മഹാരാഷ്ട്രയിലുണ്ട്. കേരളത്തില്‍ 600 പേരുണ്ട്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 776 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും തമിഴ്നാട്ടിലുമാണ് കൂടുതല്‍.

English summary

The Central Government is all set to strengthen the existing law as part of its efforts to control dredging. The government is planning to amend the law to make it a crime punishable by up to seven years in prison.
The law in this regard has been prepared by the Union Ministry of Social Welfare.

Leave a Reply

Latest News

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തിൽ

നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും എന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം വിവാദത്തില്‍. ഫേസ്ബുക്കില്‍ യുവതിയുടെ...

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍ 74.21 കോടി രൂപ നാഷനല്‍ ഹെല്‍ത്ത്...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്) നി​ര്‍​മാ​ണം അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍...

റാക്ക് ഹാഫ് മാരത്തൺ 2021 ഫെബ്രുവരിയിൽ നടക്കും

റാക്ക് ഹാഫ് മാരത്തണ്‍ 15-ാം പതിപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും.ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബറില്‍ തുടങ്ങും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ പ്രചാരമുള്ള റാക്ക് മാരത്തണിന്റെ അല്‍ മര്‍ജാന്‍...

കൊച്ചിയിൽ നിന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി

കൊച്ചി: പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ...

More News