Sunday, October 17, 2021

കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലേക്ക്‌ കരാറടിസ്‌ഥാനത്തില്‍ നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റിന്‌ നല്‍കിയിരുന്ന അനുമതി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം താല്‍ക്കാലികമായി മരവിപ്പിച്ചു

Must Read

കുവൈത്ത്‌സിറ്റി: കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലേക്ക്‌ കരാറടിസ്‌ഥാനത്തില്‍ നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റിന്‌ നല്‍കിയിരുന്ന അനുമതി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം താല്‍ക്കാലികമായി മരവിപ്പിച്ചു. രണ്ടാഴ്‌ച മുമ്പ്‌ കുവൈത്തിലെ ഇന്ത്യന്‍ എംബസി നല്‍കിയ അനുമതിയാണ്‌ ക്രമക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്ന്‌ ഇന്നലെ എംബസി തന്നെ ഇടപെട്ട്‌ മരവിപ്പിച്ചത്‌. രണ്ടു നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ കമ്പനികള്‍ക്കാണ്‌ എംബസി അനുമതി നല്‍കിയിരുന്നത്‌.നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റിനായി ഈ കമ്പനികള്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ അപൂര്‍ണമായിരുന്നു.
റിക്രൂട്ട്‌മെന്റ്‌ നടപടികള്‍ ത്വരിതഗതിയില്‍ നീങ്ങുന്നതിനിടെ എംബസിയില്‍ പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു ഇന്ത്യന്‍ സ്‌ഥാനപതി സിബി ജോര്‍ജിന്റെ നിര്‍ദേശാനുസരണം പരിശോധന നടത്തിയപ്പോഴാണ്‌ ക്രമക്കേടുകള്‍ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ ഡല്‍ഹിയിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരം ധരിപ്പിച്ചു. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുതിര്‍ന്ന ഉദ്യോസ്‌ഥരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തിയിരുന്നു.
നഴ്‌സുമാരുടെ ശമ്പളം കുറച്ചാണ്‌ രണ്ടു കമ്പനികളും എംബസിയുടെ അനുമതി വാങ്ങിയിരുന്നത്‌. കരാര്‍ ലഭിച്ച കമ്പനികള്‍, കുവൈത്ത്‌ സെന്‍ട്രല്‍ കമ്മിറ്റി നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച്‌ ബി.എസ്‌സി. നഴ്‌സിങ്ങിന്‌ മാസം 500 കുവൈത്ത്‌ ദിനാറും ജനറല്‍ നഴ്‌സിങ്ങിന്‌ മാസം 470 ദിനാറുമാണ്‌ നല്‍കേണ്ടത്‌. എന്നാല്‍, ഇത്‌ എംബസിയില്‍നിന്ന്‌ മറച്ചുവച്ചാണു കരാര്‍ കരസ്‌ഥമാക്കിയത്‌. ബി.എസ്‌സിക്ക്‌ 350 ദിനാറും ജനറല്‍ നഴ്‌സിങ്ങിന്‌ 300 ദിനാറും എന്നാണ്‌ ഏജന്‍സികള്‍ ഇന്ത്യയില്‍ പരസ്യം നല്‍കിയിരിക്കുന്നത്‌. അഞ്ചുവര്‍ഷത്തെ കരാറാണ്‌ ഏജന്‍സികള്‍ നല്‍കുന്ന വാഗ്‌ദാനം. കുവൈത്തിലെ ഈ ജോലികള്‍ക്കായി ഏജന്‍സികള്‍ 12 മുതല്‍ 17 ലക്ഷം രൂപവരെ ഉദ്യോഗാര്‍ഥികളില്‍നിന്ന്‌ ഈടാക്കുന്നാതായാണു ലഭ്യമായ വിവരം.
കൊച്ചി, ചെന്നൈ, ബംഗളൂരൂ അടക്കം ഇന്ത്യയിലെ വിവിധ സ്‌ഥലങ്ങളില്‍ ഈ മാസം ഇന്റര്‍വ്യൂ നടത്താന്‍ ഏജന്‍സികള്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. കൊച്ചിയില്‍ ഈ മാസം മൂന്ന്‌, നാല്‌ തീയതികളിലാണ്‌ ഇന്റര്‍വ്യൂ നിശ്‌ചയിച്ചിരുന്നത്‌. കൊച്ചിയുള്‍പ്പെടെയുള്ള പ്രധാന സ്‌ഥലങ്ങളിലെല്ലാം പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതായി പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.
2020 ഫെബ്രുവരിയിലാണ്‌ കുവൈത്ത്‌ ടെന്‍ഡര്‍ കമ്മിറ്റി മൂന്നു കമ്പനികള്‍ക്ക്‌ അണ്ടര്‍ എം.ഒ.എച്ചിലേക്ക്‌ റിക്രൂട്ട്‌മെന്റിനായി അനുമതി നല്‍കിയത്‌. നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ിന്‌ ശമ്പളം, സര്‍വീസ്‌ എന്നിങ്ങനെ രണ്ട്‌ കോണ്‍ട്രാക്‌ടുകളാണുള്ളത്‌. സി.ടി.സി. നിശ്‌ചയിച്ചിരിക്കുന്നതുപ്രകാരമുള്ള ശമ്പളം കൃത്യമായും നല്‍കിയിരിക്കണം. ബി.എസ്‌സി. നഴ്‌സിന്‌ 500 ദിനാര്‍, ജനറല്‍ നഴ്‌സിന്‌ 470 ദിനാര്‍ എന്നിങ്ങനെ ശമ്പളം നല്‍കണം.
സര്‍വീസ്‌ വിഭാഗത്തില്‍ താമസം, ഭക്ഷണം, യാത്രാസൗകര്യം തുടങ്ങിയവയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതിലാണ്‌ ഇപ്പോള്‍ ക്രമക്കേട്‌ നടത്തിയിരിക്കുന്നത്‌.

Leave a Reply

Latest News

മരോട്ടിച്ചാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു

മരോട്ടിച്ചാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു. ശനിയാഴ്ച ഉച്ചയോടെ കല്ലുപാലം മാര്‍ട്ടിെൻറ പറമ്പില്‍ ജോലിക്കിടെയാണ് സംഭവം.ബി​ന്ദു ഇ​ഞ്ചാ​കാ​ല​യി​ല്‍ (45), മി​നി സാ​ജു മാ​ളി​യേ​ക്ക​ല്‍ (45),...

More News