പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റിലാണ് പുതിയ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ഈ നിയമം ബാധകമാകും.
പഴയ വാഹനങ്ങളിൽ ഡുവൽ എയർബാഗ് ഘടിപ്പിക്കാൻ ഓഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ ഡ്രൈവിംഗ് സീറ്റിൽ മാത്രമാണ് എയർബാഗ് നിർബന്ധമായിരുന്നത്.
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം കാർ വില വീണ്ടും ഉയർത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ കാറിന്ഡറെ വില 5000 മുതൽ 7000 രൂപ വരെ വർധിക്കും.
വാഹനം അപകടത്തിൽപ്പെടുമ്പോൾ മുന്നിലുള്ള എയർ ബാഗ് തുറന്ന് വന്ന് യാത്രക്കാരന്റെ മുഖവും നെഞ്ചും സംരക്ഷിക്കുന്നു. അപകടത്തിന്റെ തീവ്രത കുറച്ച് മരണത്തിൽ നിന്ന് രക്ഷിക്കുകയാണ് എയർബാഗ് ചെയ്യുന്നത്.
English summary
The Central Government has made airbags mandatory on the passenger side as well