Thursday, December 2, 2021

ആധാർ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം യൂണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ)നൽകി കേന്ദസർക്കാർ വിജ്ഞാപനമിറക്കി

Must Read

ന്യൂഡൽഹി: ആധാർ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം യൂണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ)നൽകി കേന്ദസർക്കാർ വിജ്ഞാപനമിറക്കി. നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴയീ‌ടാക്കും.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ത്ത് വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത പ​രി​ച​യ​മു​ള്ള ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​ത​ല ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും യു​ഐ​ഡി​എ​ഐ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ട് 2019ലാ​ണ് ബി​ല്ല് പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യ​ത്. എ​ന്നാ​ൽ യു​ഐ​ഡി​എ​ഐ അ​ധി​കാ​രം ന​ല്‍​കു​ന്ന വി​ജ്ഞാ​പ​നം ചൊ​വ്വാ​ഴ്ച​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

പി​ഴ വി​ധി​ക്കു​ന്ന​തി​ന് മു​ന്‍​പ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന വ്യ​ക്തി​ക്കോ സ്ഥാ​പ​ന​ത്തി​നോ നോ​ട്ടീ​സ് ന​ല്‍​ക​ണം. അ​വ​രു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​തി​ന് മാ​ത്ര​മേ പി​ഴ ചു​മ​ത്താ​ന്‍ പാ​ടു​ള്ളു​വെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ങ്ങ​നെ ഈ​ടാ​ക്കു​ന്ന പ​ണം യു​ഐ​ഡി​എ​ഐ​യു​ടെ ഫ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ർ​ദേ​ശി​ക്കു​ന്നു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News