Monday, October 18, 2021

ഐഎസില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ മലയാളിയായ കോഴിക്കോട് സ്വദേശിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍

Must Read

ഐഎസില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ മലയാളിയായ കോഴിക്കോട് സ്വദേശിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍.

കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി തു​രു​ത്യാ​ട് സ്വ​ദേ​ശി​യാ​യ പ്ര​ജു (മു​ഹ​മ്മ​ദ് അ​മീ​ന്‍) ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ഇ​തു സ്ഥി​രീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല.

സം​സ്ഥാ​ന പോ​ലീ​സി​നും ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.

പ്ര​ജു എ​ങ്ങ​നെ സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ ഐ​എ​സ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു​വെ​ന്ന​താ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കു​ഴ​ക്കു​ന്ന​ത്.

ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി​ക​ളു​ടെ പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ജു​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ്ര​ജു​വി​നെക്കുറി​ച്ചു​ള്ള യാ​തൊ​രു വി​വ​രം ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്.

രാ​ജ്യ​ത്തെ ഐ​എ​സ് കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ)​യു​ടെ പ​ട്ടി​ക​യി​ലും പ്ര​ജു ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല.

അ​ഫ്ഗാ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട ഐ​എ​സി​ലെ മ​ല​യാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ലും പ്ര​ജു​വി​ന്‍റെ വി​വ​ര​ങ്ങ​ളി​ല്ല. അ​തേ​സ​മ​യം, പ്ര​ജു ഐ​എ​സി​ല്‍ ആ​കൃ​ഷ്ട​നാ​വാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.

മൂ​ന്നു​ വ​ര്‍​ഷം മു​മ്പ് മൂ​ന്നാ​റി​ല്‍ ?

ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​താ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന പ്ര​ജു​വി​നെ മൂ​ന്നു​വ​ര്‍​ഷം മു​മ്പ് മൂ​ന്നാ​റി​ല്‍ ക​ണ്ടി​രു​ന്ന​താ​യാ​ണ് അ​വ​സാ​ന​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം.

അ​യ​ല്‍​വാ​സി​യാ​യ വ്യ​ക്തി​യാ​ണ് പ്ര​ജു​വി​നെ മൂ​ന്നാ​റി​ല്‍ തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ല്‍, സം​സാ​രി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. മൂ​ന്നാ​റി​ലെ പ്ര​ജു​വി​ന്‍റെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല.

സ​ല​ഫി ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി​രു​ന്നു​വെ​ന്ന് മാ​ത്ര​മാ​ണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച വി​വ​രം. എ​ന്നാ​ല്‍ ഇ​ക്കാ​ര​ണ​ത്താ​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്നു​വെ​ന്ന് പൂ​ര്‍​ണ​മാ​യും സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ല.

പ്ര​ജു താ​മ​സി​ക്കു​ന്ന വ​ട​ക​ര റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ലെ ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​നും പൂ​ര്‍​വ​കാ​ല തീ​വ്ര​വാ​ദ ബ​ന്ധം സം​ബ​ന്ധി​ച്ചു യാ​തൊ​രു തെ​ളി​വും ല​ഭി​ച്ചി​ട്ടി​ല്ല.

ഈ ​ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് പ്ര​ജു​വി​ന്‍റെ ഐ​എ​സ് ബ​ന്ധം സ്ഥി​രീ​ക​രി​ക്ക​ത്ത​ക്ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, പു​ന​ര്‍​വി​വാ​ഹ​ത്തി​നു വേ​ണ്ടി പ്ര​ജു നാ​ടു​ വി​ട്ട​താ​വാ​മെ​ന്ന സൂ​ച​ന​യേ​റെ​യാ​ണെ​ന്നാ​ണ് സ്‌​പെ​ഷ​ല്‍​ ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

കാ​ണാ​താ​യെ​ന്ന പ​രാ​തി

2015 ല്‍ ​പ്ര​ജു​വി​ന്‍റെ ഭാ​ര്യ ബാ​ലു​ശേ​രി പോ​ലീ​സി​ല്‍ ഒ​രു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ്ര​ജു​വി​നെ കാ​ണാ​നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി.

ബാ​ലു​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും ഇ​ദ്ദേ​ഹം വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നോ ഐ​എ​സി​ല്‍ ചേ​ര്‍​ന്നോ എ​ന്ന​തു ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

കി​നാ​ലൂ​ര്‍ മ​ങ്ക​യം ആ​മി​ന ഉ​മ്മ കൊ​ല​ക്കേ​സ് പ്ര​തി​കൂ​ടി​യാ​യ പ്ര​ജു (മു​ഹ​മ്മ​ദ് അ​മീ​ന്‍) ഭാ​ര്യ​യ്ക്കും വീ​ട്ടു​കാ​ര്‍​ക്കും വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ ​ശേ​ഷ​മാ​ണ് നാ​ടു​വി​ട്ട​ത്.

ഇ​യാ​ള്‍ നാ​ലു വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന​ത്തെ വി​വാ​ഹ​ത്തി​ന് മു​മ്പാ​ണ് ഒൗദ്യോഗികമായി ഇ​സ്‌ലാം മ​തം സ്വീ​ക​രി​ച്ച​ത്.

2009ല്‍ ​മ​ങ്ക​യം വാ​രി​യ​മ​ല​യി​ലെ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്ന വ​യോ​ധി​ക കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ല്‍ പോ​ലീ​സ് പ്ര​ജു​വി​നെ​തി​രേ​യും മ​റ്റൊ​രാ​ള്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍, ഇ​രു​വ​രെ​യും കോ​ട​തി വെ​റു​തെ​വി​ട്ടു. കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യെ​ങ്കി​ലും കേ​സ് ന​ട​ത്തി​പ്പി​നാ​യി വ​ലി​യ സാ​മ്പ​ത്തി​ക​ച്ചെ​ല​വു​ണ്ടാ​യി.

ഇ​തി​നാ​യി ഭാ​ര്യ​യു​ടെ ഉ​മ്മ​യു​ടെ പേ​രി​ലു​ള്ള ഏ​ഴ് സെ​ന്‍റ് സ്ഥ​ലം സ്വ​കാ​ര്യ​ വ്യ​ക്തി​ക്കു പ​ണ​യ​പ്പെ​ടു​ത്തി ഏ​ഴ് ല​ക്ഷം രൂ​പ പ്ര​ജു വാ​ങ്ങി.

വി​വാ​ഹ​ സ​മ​യ​ത്തു​ ന​ല്‍​കി​യ 15 പ​വ​ന്‍ സ്വ​ര്‍​ണ​വും കൈ​ക്ക​ലാ​ക്കി. ഇ​തെ​ല്ലാ​മാ​യാ​ണ് നാ​ടു​വി​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News