ന്യൂഡൽഹി: കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാനായി കേന്ദ്ര സർക്കാർ ഇന്ന് വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന് വീണ്ടും കർഷക നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തും. ഇത് നാലാം തവണയാണ് സർക്കാരും സമരക്കാരും തമ്മിൽ ചർച്ച നടന്നത്.
ഇതുവരെ നടന്ന ചർച്ചകളിൽ കർഷകർ വിവിധ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സർക്കാരിന് തുറന്ന സമീപനം തന്നെയാണ് ഇക്കാര്യത്തിലുള്ളത്. യാതൊരു വാശിയുമില്ല. തുറന്ന മനസോടെയാണ് കർഷകരുമായി ചർച്ച നടത്തിയതും- കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി.
പുതിയ നിയമങ്ങൾ പ്രകാരം എപിഎംസികൾ അവസാനിപ്പിക്കുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. എപിഎംസി കൂടുതൽ ശക്തിപ്പെടുത്തുകയും അതിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കും. പുതിയ നിയമങ്ങൾ എപിഎംസിയുടെ പരിധിക്ക് പുറത്തുള്ള മണ്ടികൾക്കായി വ്യവസ്ഥ ചെയ്യുന്നതാണ്. അതിനാൽ, എഎംപിസി നിയമമനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്കും മണ്ടികൾക്കും തുല്യ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു.
English summary
The Center will hold talks with farmers’ leaders again on May 5