യുക്രൈൻ-റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽപേരെ ഇന്ന് രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രം

0

ന്യൂഡൽഹി: യുക്രൈൻ-റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽപേരെ ഇന്ന് രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രം. യുക്രൈന്റെ സമീപ്രദേശത്തുള്ള രാജ്യങ്ങളിൽ കൂടി ആയിരത്തിലധികംപേരെ ഇന്ന് ഡൽഹിയിൽ എത്തിക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

മൂന്ന് വിമാനങ്ങളാണ് ബുധനാഴ്ച രാജ്യത്ത് എത്തിയത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനം രാവിലെ ഡൽഹിയിൽ എത്തിയിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഹംഗറി, ബുഡാപെസ്റ്റ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു വിമാനങ്ങളും ഇതിനോടകം ഡൽഹിൽ എത്തിയിട്ടുണ്ട്. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനവും ഉച്ചക്ക് മുമ്പ് ഡൽഹിയിൽ എത്തിച്ചേരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രിയിലും യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങൾ ഡൽഹിയിൽ എത്തും. റൊമാനിയ, ഹംഗറി, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് രാത്രി എത്തുക.

Leave a Reply