Sunday, October 17, 2021

ജി.എസ്.ടി. നഷ്ടപരിഹാരത്തുകയായി കേരളത്തിന് കേന്ദ്രം 2198.55 കോടി രൂപ അനുവദിച്ചു

Must Read

ന്യൂഡൽഹി:ജി.എസ്.ടി. നഷ്ടപരിഹാരത്തുകയായി കേരളത്തിന് കേന്ദ്രം 2198.55 കോടി രൂപ അനുവദിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി മൊത്തം 40,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ജൂലായ് 15-ന് സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ അനുവദിച്ചതടക്കം നടപ്പുസാമ്പത്തികവർഷം മൊത്തം 1,15,000 കോടി രൂപ നൽകി. മേയിൽ നടന്ന ജി.എസ്.ടി. കൗൺസിലിൽ നടപ്പുസാമ്പത്തികവർഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

ഇപ്പോൾ അനുവദിച്ചതിൽ 4555.84 കോടി രൂപ കർണാടകയ്ക്കും 3467.25 കോടി മഹാരാഷ്ട്രയ്ക്കും 3280.58 കോടി ഗുജറാത്തിനും 3052. 15 കോടി പഞ്ചാബിനും ലഭിച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News