Sunday, June 20, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത അവലോകന യോഗം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബഹിഷ്കരിച്ചതിന് പിന്നാലെ ചീഫ് സെക്രട്ടറി അലാപൻ ബന്ദോപാധ്യയെ കേന്ദ്രം തിരിച്ചുവിളിച്ചു

Must Read

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗം ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ബ​ഹി​ഷ്ക​രി​ച്ചതിന് പിന്നാലെ ബം​ഗാ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി അ​ലാ​പ​ൻ ബ​ന്ദോ​പാ​ധ്യ​യെ കേ​ന്ദ്രം തി​രി​ച്ചു​വി​ളി​ച്ചു.

നാ​ല് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി മൂ​ന്ന് മാ​സം കൂ​ട്ടി കേ​ന്ദ്രം നീ​ട്ടി​ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ​ന്ദോ​പാ​ധ്യ​യെ ഡ​ൽ​ഹി​യി​ലെ പ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. നി​യ​മ​പ്ര​കാ​രം ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു മു​ൻ​പ് മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​രി​ന് ആ​ദ്യം ചീ​ഫ് സെ​ക്ര​ട്ട​റി​യെ ഒ​ഴി​വാ​ക്കേ​ണ്ടി​വ​രും.

യാ​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ബം​ഗാ​ളി​ലെ​ത്തി​യ മോ​ദി വി​ളി​ച്ചു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​മ​ത​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​രു​വ​ർ​ക്കു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യും ഗ​വ​ർ​ണ​റും അ​ര​മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്നു.

നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മോ​ദി​യെ അ​വി​ടെ​യെ​ത്തി ക​ണ്ട് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ ശേ​ഷം മ​മ​ത മ​ട​ങ്ങു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു യോ​ഗം ഉ​ണ്ടെ​ന്ന് അ​റി​യി​ച്ചാ​യി​രു​ന്നു അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​മ​ത മ​ട​ങ്ങി​യ​ത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News