Friday, July 30, 2021

മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു

Must Read

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. തിയറ്റർ സി–യിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്ത് ഇന്നലെ വൈകിട്ട് 6നായിരുന്നു സംഭവം. ഈ സമയം എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകൾ നടക്കുന്നുണ്ടായിരുന്നു. സീലിങ് തകർന്നു വീണ ശബ്ദം കേട്ട് നഴ്സുമാരും ഡോക്ടർമാരും ഓടിയെത്തി. സീലിങ് പൊളിഞ്ഞു വീണ ഭാഗത്ത് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പരുക്കേറ്റില്ല. സീലിങ് പൂർണമായി ദ്രവിച്ച നിലയിലാണ്.

അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പിൽ ചിലർ പ്രതികരിച്ചു. പണി നടത്തിയ എൻജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്നു മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുൻപാണ് തിയറ്റർ പ്രവർത്തനം തുടങ്ങിയത്. ഇവിടം പരിശോധിച്ച അധികൃതർ ഇന്നു തന്നെ അറ്റകുറ്റപ്പണി നടത്താൻ സംവിധാനം ഒരുക്കാമെന്ന് ജീവനക്കാർക്ക് ഉറപ്പു നൽകി.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News