Thursday, May 13, 2021

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു

Must Read

ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഇദ്ദേഹത്തിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളുടെ പേരിലാണു നടപടി. ഇതിനു പിന്നാലെ ദേശ്മുഖിന്‍റെ വീട്ടിലും ഇദ്ദേഹവുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധയിടങ്ങളിലും സിബിഐ പരിശോധന നടത്തി.

മു​ൻ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​രം​ബീ​ർ സിം​ഗാ​ണു ദേ​ശ്മു​ഖി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​ത്. ബാ​റു​ക​ളി​ൽ​നി​ന്നും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ​നി​ന്നു​മാ​യി 100 കോ​ടി രൂ​പ പി​രി​ച്ചു​ന​ൽ​കാ​ൻ ദേ​ശ്മു​ഖ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യും ഫ​യ​ൽ ചെ​യ്തു. സിം​ഗ് ആ​ദ്യം സു​പ്രീം കോ​ട​തി​യി​ലാ​ണു ഹ​ർ​ജി ന​ൽ​കി​യ​തെ​ങ്കി​ലും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

അ​ഴി​മ​തി​വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം എ​ൻ​സി​പി നേ​താ​വാ​യ ദേ​ശ്മു​ഖി​നും മ​റ്റ് ആ​രോ​പി​ത​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച​താ​യി സി​ബി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

English summery

The CBI has registered a case against former Maharashtra Home Minister Anil Deshmukh

Leave a Reply

Latest News

യു.എ.ഇയിലേക്ക് യാത്രാവിലക്ക്; എമിഗ്രേഷൻ അധികൃതരുടെ നടപടിയെ ചോദ്യംചെയ്ത് ബി.ആർ. ഷെട്ടി നൽകിയ ഹരജി തള്ളി

ബം​ഗ​ളൂ​രു: യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ എ​മി​​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യെ ചോ​ദ്യം​ചെ​യ്​​ത്​ പ്ര​മു​ഖ വ്യ​വ​സാ​യി ബി.​ആ​ർ. ഷെ​ട്ടി ന​ൽ​കി​യ ഹ​ര​ജി​യി​ൽ വീ​ണ്ടും തി​രി​ച്ച​ടി. ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യു​ടെ സിം​ഗ്​​ൾ...

More News