Saturday, May 15, 2021

കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ തീവണ്ടിയോട്ടത്തിൽ അറിയപ്പെട്ടിരുന്ന പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുള്ള സമയവിവരപ്പട്ടിക കേരളത്തിന് ഏറെ ഗുണകരം

Must Read

തൃശ്ശൂർ:കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ തീവണ്ടിയോട്ടത്തിൽ അറിയപ്പെട്ടിരുന്ന പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുള്ള സമയവിവരപ്പട്ടിക കേരളത്തിന് ഏറെ ഗുണകരം. ഔദ്യോഗികമായി സമയവിവരപ്പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിലുള്ള നിർദേശങ്ങൾ മൂന്ന് തീവണ്ടികളിൽ നടപ്പാക്കിയപ്പോൾ യാത്രക്കാരിൽനിന്ന് അനുകൂല പ്രതികരണം റെയിൽവേയ്ക്ക് കിട്ടിത്തുടങ്ങി.

പൂർണമായും ക്ലീൻ സ്ലേറ്റിൽ തയ്യാറാക്കുന്ന പട്ടിക, സീറോ ബേസ്ഡ് ടൈംടേബിൾ എന്നാണ് അറിയപ്പെടുന്നത്. മുൻ കൊല്ലങ്ങളിൽ പട്ടിക തയ്യാറാക്കുമ്പോൾ അതിനു മുമ്പുള്ള സമയപ്പട്ടികയാണ് അടിസ്ഥാനമാക്കിയിരുന്നത്.

എന്നാൽ, സീറോ ബേസ്ഡ് ടൈംടേബിൾ തയ്യാറാക്കിയത് മുൻവിധികളില്ലാതെ, യാത്രക്കാർക്ക് പരമാവധി സൗകര്യം ഉണ്ടാകത്തക്ക വിധത്തിലാണ്. ഒരു വർഷത്തോളം മുംബൈ ഐ.ഐ.ടി. നടത്തിയ പഠനത്തിനൊടുവിലാണ് ഇതിന് രൂപം നൽകിയത്.

ഇപ്പോൾ രാജ്യത്ത് ഓടുന്ന തീവണ്ടികൾ സ്പെഷ്യൽ ട്രെയിനുകൾ എന്ന പേരിലാണുള്ളത്. ഇവയിൽ ചിലത് സീറോ ബേസ്ഡ് ടൈംടേബിൾ പ്രകാരം ഓടിച്ചപ്പോഴാണ് അനുകൂല പ്രതികരണം റെയിൽവേക്ക് കിട്ടിയത്.

English summary

The catch-up time, also known as cushion time and cover-up time, is very good for Kerala.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News