Friday, July 30, 2021

കൊറോണ നിയന്ത്രണം പരിശോധിക്കാനെത്തിയ സിഐയെ അസഭ്യം പറഞ്ഞ സിഐടിയു ഏരിയ സെക്രട്ടറിയ്‌ക്കെതിരെ കേസ്

Must Read

തിരുവനന്തപുരം : വിതുരയിൽ കൊറോണ നിയന്ത്രണം പരിശോധിക്കാനെത്തിയ സിഐയെ അസഭ്യം പറഞ്ഞ സിഐടിയു ഏരിയ സെക്രട്ടറിയ്‌ക്കെതിരെ കേസ്. സിപിഎം വിതുര ഏരിയ കമ്മറ്റി അംഗവും, സിഐടിയു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനെതിരെയാണ് പോലീസ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ചത്.

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഓട്ടോറിക്ഷ പാർക്ക് ചെയ്യരുതെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പോലീസിന് നേരെ സഞ്ജയൻ തട്ടിക്കയറിയത്. ഡി കാറ്റഗറിയിലാണ് പ്രദേശമെന്ന് പോലീസുകാർ ചൂണ്ടിക്കാണിച്ചെങ്കിലും സി കാറ്റഗറിയാണെന്ന് പറഞ്ഞ് സഞ്ജയൻ തർക്കം തുടർന്നു. ഷോ കാണിക്കരുതെന്നും, പൊളിച്ചടുക്കും നിന്നെ ഞാൻ എന്നുമാണ് ഇയാൾ പറഞ്ഞത്. ഇടയ്ക്ക് എസ്ഐയെ നേതാവ് തല്ലാൻ ഒരുങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്ന പോലീസുകാർ പിടിച്ചുമാറ്റി.

എന്നാൽ എസ്‌ഐ കച്ചവടക്കാരോടും ഡ്രൈവർമാരോടും മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്നുമാണ് സഞ്ജയന്റെ ന്യായീകരണം. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News