Thursday, July 29, 2021

നിയന്ത്രണംവിട്ട കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി

Must Read

മാവേലിക്കര: നിയന്ത്രണംവിട്ട കാർ കണ്ടിയൂർ ചന്തയ്ക്കുസമീപം രജീഷിന്റെ ഉടമസ്ഥതയിലുള്ള ധനലക്ഷ്മി സ്റ്റോഴ്‌സിലേക്ക് ഇടിച്ചു കയറി. പനച്ചമൂട് സ്വദേശി രാജൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. രജീഷ് കടയ്ക്കുള്ളിൽ ആയിരുന്നതിനാലും സാധനങ്ങൾ വാങ്ങാൻ ആളില്ലാഞ്ഞതിനാലും വൻ അപകടം ഒഴിവായി. കടയിലെ അലമാരകളും വിൽപ്പനയ്ക്കുവെച്ചിരുന്ന സാധനസാമഗ്രികളും നശിച്ചു. കാറിന്റെ മുൻഭാഗം തകർന്നു. രാജൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News