Thursday, January 27, 2022

മറ്റൊരു വണ്ടി റോഡിലേക്ക് എത്തുന്നത് കണ്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ നാലു വാഹനങ്ങളിൽ ഇടിച്ചു

Must Read

മറ്റൊരു വണ്ടി റോഡിലേക്ക് എത്തുന്നത് കണ്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ നാലു വാഹനങ്ങളിൽ ഇടിച്ചു. ബൈക്ക് യാത്രികന് പരിക്ക്.

ദേശീയപാത നാലുവരിപ്പാതയിൽ അരൂർ സെയ്ന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.

കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നതായിരുന്നു കാർ. സമീപത്തെ മതിൽക്കെട്ടിൽനിന്ന്‌ ദേശീയപാതയിലേക്ക് കയറിയ മറ്റൊരു കാർ കണ്ടാണ് അപകടത്തിൽപ്പെട്ട കാറിന്റെ നിയന്ത്രണംവിട്ടത്.

റോഡിലുണ്ടായിരുന്ന രണ്ട് കാറുകൾ, ഒരു ഓട്ടോറിക്ഷ, ബൈക്ക് എന്നിവയിലാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചത്. അപകടമുണ്ടാക്കിയ കാറിന് ഒരുലക്ഷം രൂപയുടെ കേടുപാടുകൾ ഉണ്ട്. അരൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ബൈക്ക് യാത്രികനാണ് പരിക്കേറ്റത്‌.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News