വയനാട്: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വയനാട് കൈനാട്ടിയിലാണ് സംഭവം. മേപ്പാടി വിത്തുകാട് സ്വദേശികളായ കള്ളിവളപ്പില്‍ ഗിരീഷിന്റെ മകന് വിഷ്ണു(20), മംഗളത്തൊടിയില്‍ ഷോബിനിയുടെ മകന് സിബിത്ത് കുമാര്‍(23) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5.30നാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും സിബിത്തിനെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.