Thursday, July 29, 2021

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു

Must Read

ചെന്നൈ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു. കേരളത്തിലേക്ക് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 327 കിലോ കഞ്ചാവാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വെച്ച് ചെന്നൈ നർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. സംഭവത്തിൽ ഇതുമായി ബന്ധപ്പെട്ട് മലയാളി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. തിരുവനന്തപുരം സ്വദേശി ശ്രീനാഥ്, ചെന്നൈ സ്വദേശി ശങ്കർ എന്നിവരാണ് അറസ്റ്റിലായത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ണ്ണാവര​ത്തു നി​ന്നു​മാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. 150 ഓ​ളം പാ​യ്ക്ക​റ്റു​ക​ളാ​ക്കി​യ ക​ഞ്ചാ​വ് ലോ​റി​യി​ലെ ര​ഹ​സ്യ അ​റ​യിലാണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്രതികളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെന്നും കസ്റ്റഡിയിലായ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഴി​ഞ്ഞം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണെന്നും എ​ൻ​സി​ബി വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News