Friday, July 30, 2021

കഞ്ചാവ് വിൽപ്പന സംഘം യുവാവിനെ കൊന്ന് നദിക്കരയിൽ കുഴിച്ചിട്ടു

Must Read

ചെന്നൈ: കാഞ്ചീപുരത്ത് കഞ്ചാവ് വിൽപ്പന സംഘം യുവാവിനെ കൊന്ന് പാലാർ നദിക്കരയിൽ കുഴിച്ചിട്ടു. ഈയടുത്ത് കഞ്ചാവുവിൽപ്പന തുടങ്ങിയ തായാർകുളം സ്വദേശി അയ്യപ്പനെയാണ് (24) മറ്റൊരു സംഘം കുടിപ്പകയുടെപേരിൽ കൊലപ്പെടുത്തിയത്.

സംഭവത്തിൽ പല്ലവർമേട് സ്വദേശി ആനന്ദൻ (24), ഇയാളുടെ കൂട്ടാളികളായ സെൽവം (27), ഗുണ (24), തങ്കവേൽ (21), സുരേഷ്‌കുമാർ (23) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞമാസം 26-ന് അയ്യപ്പനെ കാണാതായതോടെ പിതാവ് പോലീസിൽ പരാതിനൽകിയിരുന്നു. അന്വേഷണത്തിൽ കുറച്ചുനാളായി അയ്യപ്പൻ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഇതിഷ്ടപ്പെടാതിരുന്ന, അവിടെ മുമ്പേ കഞ്ചാവുവിൽപ്പന നടത്തിയിരുന്ന ആനന്ദൻ ഇതോടെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് അയ്യപ്പനെ വകവരുത്തിയതാണെന്നും തെളിഞ്ഞു. ചോദ്യംചെയ്യലിൽ അയ്യപ്പനെ കുത്തിക്കൊന്ന് മൃതദേഹം പിച്ചാവടിക്കുസമീപം പാലാർ നദിക്കരയിൽ കുഴിച്ചിട്ടെന്നും പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News