വിലക്ക് ലംഘിച്ച് കനേഡിയൻ വ്യോമപാതയിൽ കൂടി റഷ്യൻ വിമാനം പറന്നതായി കാനഡ ഗതാഗത മന്ത്രാലയം

0

ഒട്ടാവ: വിലക്ക് ലംഘിച്ച് കനേഡിയൻ വ്യോമപാതയിൽ കൂടി റഷ്യൻ വിമാനം പറന്നതായി കാനഡ ഗതാഗത മന്ത്രാലയം. യുക്രൈൻ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയൻ വ്യോമപാതയിൽ കൂടി വിലക്ക് ലംഘിച്ച് റഷ്യൻ വിമാനം പറന്നത്.

എയറോഫ്ലോട്ട് 111 എന്ന വിമാനം വിലക്ക് മറികടന്ന് കനേഡിയൻ വ്യോമാതിർത്തി കടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദാന്വേഷണം നടത്തി വരികയാണെന്ന് കനേഡിയൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

മിയാമിയിൽ നിന്ന് ഫ്ലോറിഡ വഴി കാനഡയുടെ കിഴക്കൻ തീരങ്ങളിൽ കൂടി മോസ്കോയിലേക്ക് പോവുകയായിരുന്നു വിമാനം. റഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എയറോഫ്ലോട്ട്.

Leave a Reply