Thursday, July 29, 2021

കന്നുകുട്ടിയെ മോഷ്ടിച്ചു വാനിൽ കടത്തി;ദൃശ്യങ്ങൾ നിരീക്ഷണക്യാമറയിൽ

Must Read

കന്നുകാലിയെ മോഷ്ടിച്ചുകൊണ്ടു പോകുന്നവരുടെ സി.സി.ടി.വി. ദൃശ്യം
മംഗലപുരം: പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന ഗീതാ വിജയന്റെ ഏഴു മാസം പ്രായമുള്ള കന്നുകുട്ടിയെ ഞായറാഴ്ച വാനിലെത്തിയ രണ്ടുപേർ കവർന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിനു കൈമാറി. നാലുമാസത്തിനിടെ നാലു തവണയാണ് ഇവിടെ മോഷണം നടന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഗർഭിണികളായ ആടുകളാണ് മോഷണം പോയത്. ലോക് ഡൗണിൽ ഭർത്താവ് വിജയന് ജോലിയില്ലാതായതോടെ പണം പലിശയ്ക്കും വായ്പയെടുത്തുമാണ് ഗീത കന്നുകാലി വളർത്തൽ ആരംഭിച്ചത്.

മോഷണം പതിവായതോടെയാണ് നിരീക്ഷണക്യാമറ സ്ഥാപിച്ചത്. മുൻപ് നടന്ന മോഷണങ്ങളിലും മംഗലപുരം പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മംഗലപുരം എസ്.എച്ച്.ഒ. എച്ച്.എൽ.സജീഷ് പറഞ്ഞു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News