Thursday, December 2, 2021

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ സീറ്റ് പരിഹരിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി

Must Read

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ സീറ്റ് പരിഹരിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. പ്ലസ് വൺ സീറ്റുകളുടെ കുറവ് നികത്തികൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. നിലവിൽ സീറ്റുകൾ കുറവുള്ളിടത്ത് 10 ശതമാനം കൂട്ടി. നേരത്ത സീറ്റ് കൂട്ടാത്ത 7 ജില്ലകളിലെ സർക്കാർ സ്‌കൂളിൽ 20 ശതമാനം സീറ്റുകളും കൂട്ടി. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീർന്നില്ലെങ്കിൽ സർക്കാർ സ്‌കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കും. സൗകര്യമുള്ള എയ്ഡഡ് സ്‌കൂളിലും 20 ശതമാനം വർധനവുണ്ടാകും. സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായിട്ടുണ്ട്.

അതേസമയം പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർധിത സീറ്റിലേക്ക് സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്‌മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News