തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ കെഎപി ആറാം ബറ്റാലിയന് എന്ന പേരില്‍ പുതിയ സായുധ പൊലീസ് ബറ്റാലിയന് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരംഭഘട്ടത്തില്‍ 100 പൊലീസ് കോണ്‍സ്റ്റബിള്‍മാരെ (25 വനിതകള്‍) ഉള്‍പ്പെടുത്തി ബറ്റാലിയന് രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പൊലീസ് കോണ്‍സ്റ്റബിളിന്റെതടക്കം 113 തസ്തികകള്‍ സൃഷ്ടിക്കും.
പൊലീസ് സേനയില്‍ ഇപ്പോള്‍ 11 സായുധ പൊലീസ് ബറ്റാലിയനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 8 എണ്ണം ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടവയാണ്. കെഎപി അഞ്ചാം ബറ്റാലിയന് രൂപീകൃതമായത് 35 വര്‍ഷം മുമ്പാണ്. നഗരവല്‍ക്കരണവും ആസൂത്രിത കുറ്റകൃത്യങ്ങളും തീവ്രവാദ ഭീഷണിയും ക്രമസമാധാനപാലന രംഗത്ത് പൊലീസിന്റെ വെല്ലുവിളി വര്‍ധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് സേനയ്ക്ക് പുതിയൊരു ബറ്റാലിയന് രൂപീകരിക്കാന്‍ തീരുമാനിച്ചത്.
English summary
The Cabinet decided to form a new Armed Police Battalion called KAP Sixth Battalion in Kozhikode district.