Monday, June 21, 2021

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കു മന്ത്രിസഭായോഗം അനുമതി നൽകി

Must Read

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കു മന്ത്രിസഭായോഗം അനുമതി നൽകി സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വി​ന് കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ വ​കു​പ്പു​ക​ൾ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ൾ അം​ഗീ​ക​രി​ച്ചു. ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി 5.25 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. കു​ട്ട​നാ​ട്ടി​ലെ വൈ​ദ്യു​ത പ്ര​സ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ദ്ധ​തി​യു​ടെ ചെ​ല​വ് 42.60 കോ​ടി​രൂ​പ​യി​ൽ നി​ന്ന് 53.55 കോ​ടി​രൂ​പ​യാ​യി പു​തു​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ന​ൽ​കി.

ഓ​വ​ർ​സീ​സ് കേ​ര​ളൈ​റ്റ്സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഹോ​ൾ​ഡിം​ഗ് ലി​മി​റ്റ​ഡ് ക​ന്പ​നി​യെ 100 ശ​ത​മാ​നം സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യാ​ക്കി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തെ 27 താ​ൽ​ക്കാ​ലി​ക ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ്‌ മി​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളെ സ്ഥി​രം കോ​ട​തി​ക​ളാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഓ​രോ കോ​ട​തി​യ്ക്കും 10 ത​സ്തി​ക​ക​ൾ വീ​തം അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം അ​റി​യി​ച്ചു

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News