Thursday, December 2, 2021

ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരു ഉപോല്‍പ്പന്നമുണ്ടായിരിക്കുന്നു. കേന്ദ്രം പെട്രോളിനും ഡീസലിനും മേലുള്ള എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നു’ എന്ന് പി. ചിദംബരം

Must Read

ന്യൂഡല്‍ഹി: ഇന്ധന നികുതി കുറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഉപതെരഞ്ഞെടുപ്പിന്റെ ഉപോല്‍പ്പന്നമാണ് ഇന്ധനവിലക്കുറവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്.’

ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരു ഉപോല്‍പ്പന്നമുണ്ടായിരിക്കുന്നു. കേന്ദ്രം പെട്രോളിനും ഡീസലിനും മേലുള്ള എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നു’ എന്ന് പി. ചിദംബരം ട്വിറ്ററില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന നികുതിയീടാക്കുന്നതാണ് ഇന്ധനവില ഉയരാന്‍ കാരണമെന്ന തങ്ങളുടെ വാദത്തിനുള്ള സ്ഥിരീകരണമാണിതെന്നും സര്‍ക്കാറിന്റെ അത്യാഗ്രഹം മൂലമാണ് ഉയര്‍ന്ന നികുതിയീടാക്കുന്നതെന്നും യ ചിദംബരം ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിലയിടങ്ങളില്‍ ബിജെപിക്ക് ശക്തമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News