Monday, April 12, 2021

അങ്കമാലിയിൽ കശാപ്പിന് കൊണ്ടുവന്ന പോത്തുകള്‍ വിരണ്ടോടി; എരുമകളെ കൊണ്ടുവന്ന് പോത്തുകളെ കീഴ്പ്പെടുത്തി

Must Read

ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു

പട്ന: ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു. സർക്കാറിന് കീഴിലുള്ള ധർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർ പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ടതായി...

കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ മിനെപ്പോളിസിൽ പ്രതിഷേധം ശക്തമാകുന്നു

മിനെപ്പോളിസ്: കറുത്ത വർഗക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ മിനെപ്പോളിസിൽ പ്രതിഷേധം ശക്തമാകുന്നു. 20കാരൻ ഡാന്‍റെ റൈറ്റിനെയാണ് പോലീസ് കൊലപ്പെടുത്തിയത്. മി​നെ​പ്പോ​ളി​സി​ലെ ബ്രൂ​ക്ലി​ൻ സെ​ന്‍റ​റി​ലെ പോ​ലീ​സ്...

ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് 44000 രൂപ പിഴയിട്ട് പോലീസ്; 9000 രൂപയാക്കി കുറച്ച് കോടതി

വിയന്ന: ആസ്ട്രിയയിൽ പൊലീസിനു മുന്നിൽ വച്ച് ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് യുവാവിന് ചുമത്തിയ പിഴ വെട്ടിക്കുറച്ച് വിയന്ന റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ചാണ് പൊലീസ്...

അങ്കമാലി (എറണാകുളം): മാര്‍ക്കറ്റില്‍ കശാപ്പിന് കൊണ്ടുവന്ന പോത്തുകള്‍ പട്ടണത്തിലൂടെ വിരണ്ടോടി മണിക്കൂറോളം ഭീതി പരത്തി. ആളപായമോ പരിക്കോ ഇല്ല. എരുമകളെ കൊണ്ടുവന്ന് അറവുശാലയിലെ ജീവനക്കാരും നാട്ടുകാരും സാഹസികമായി ഇടപെട്ടാണ് പോത്തുകളെ കീഴ്പ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മിനിലോറിയില്‍ മാര്‍ക്കറ്റി​ലെത്തിച്ച പോത്തുകളെ താഴെ ഇറക്കുന്നതിനിടെയാണ് രണ്ട് പോത്തുകള്‍ വിരണ്ടോടിയത്. മാര്‍ക്കറ്റില്‍ നിന്നോടിയ പോത്തുകള്‍ പൊലീസ് സ്​റ്റേഷന് സമീപത്തെ റോഡിലൂടെ ദേശീയപാതയിലേക്ക് കുതിച്ചു.

പോത്തിന് പിറകെ അപായ സൂചന നല്‍കി അറവുശാലയിലെ ജീവനക്കാരും നാട്ടുകാരും പിന്തുടര്‍ന്നു. പിടികൂടാൻ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ദേശീയപാത കുറുകെ കടന്ന് കെ.എസ്.ആര്‍.ടി.സി പരിസരത്ത് കൂടി ടി.ബി റോഡിലേക്ക് പാഞ്ഞു.

കയറും കൊളുത്തും അനുബന്ധ സംവിധാനങ്ങളുമായി ആളുകളും പിറകെ ഒാടി. പോത്തിനെ കണ്ട് ഏതാനും ഇരുചക്രവാഹന യാത്രികര്‍ നിയന്ത്രണം വിട്ട് റോഡില്‍ വീണു. സ്ത്രീകളും ഭയന്നോടി. കാല്‍നടയാത്രക്കാർ ഭയന്ന്​ കച്ചവട സ്ഥാപനങ്ങളിൽ അഭയം തേടി. അതിനിടെ ഒരു പോത്ത് ഗേറ്റ് തുറന്ന് കിടന്ന പി.ഡബ്ല്യു ​െഗസ്​റ്റ്​ ഹൗസിലേക്ക് കടന്നു. മറ്റൊന്ന് പവിഴപ്പൊങ്ങ് പാടത്തേക്കും ഓടി. ഇതിനെ കയര്‍ കൊണ്ട് ബന്ധിച്ചിരുന്നതിനാല്‍ പാടത്ത് നിയന്ത്രിക്കാന്‍ സാധിച്ചു. പി.ഡബ്ല്യു.ഡി ഓഫിസിലെ ജീവനക്കാര്‍ പോത്തിനെ കണ്ട് ഭയന്ന് രണ്ടാം നിലയില്‍ കയറി രക്ഷപ്പെട്ടു.

അപ്പോഴേക്കും റോഡില്‍ തടിച്ച് കൂടിയ ജനം ഓഫിസിെൻറ ഗേറ്റ് അടച്ചിട്ടു. അതോടെ പോത്തിന് പുറത്ത് കടക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. മാര്‍ക്കറ്റില്‍നിന്ന് തൊഴിലാളികള്‍ എരുമകളെ കൊണ്ടുവന്ന് പോത്തുകളെ അനുനയിപ്പിക്കുകയായിരുന്നു. മൂക്കുകയറിട്ട് കൂടുതല്‍ ബന്ധിപ്പിച്ച ശേഷമാണ് വാഹനത്തില്‍ കയറ്റി മാര്‍ക്കറ്റിലെത്തിച്ചത്.

English summary

The buffaloes brought to the market for slaughter ran through the town for hours, causing panic.

Leave a Reply

Latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര...

More News