പോലീസ്‌ സ്‌റ്റേഷനില്‍ വച്ച്‌ എസ്‌.ഐയെയും സി.പി.ഒയെയും കൈയേറ്റം ചെയ്‌തു; സഹോദരങ്ങളെ അറസ്‌റ്റ്‌ ചെയ്‌തു

0

ചാരുംമൂട്‌(മാവേലിക്കര): പോലീസ്‌ സ്‌റ്റേഷനില്‍ വച്ച്‌ എസ്‌.ഐയെയും സി.പി.ഒയെയും കൈയേറ്റം ചെയ്‌തുവെന്നാരോപിച്ച്‌ സഹോദരങ്ങളെ അറസ്‌റ്റ്‌ ചെയ്‌തു. കോട്ടയം പായിപ്പാട്‌ കോതപ്പാറ വീട്ടില്‍ ഷാന്‍മോന്‍(27), സഹോദരന്‍ സജിന്‍ റജീബ്‌(24) എന്നിവരെയാണ്‌ നൂറനാട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇന്‍സ്‌റ്റാള്‍മെന്റ്‌ വ്യവസ്‌ഥയില്‍ ഫര്‍ണിച്ചര്‍ വില്‍പണ നടത്തുന്ന ഇവര്‍ പണം നല്‍കിയിട്ടും സാധനങ്ങള്‍ നല്‍കാതെ കബളിപ്പിച്ചെന്നു കാട്ടി ചുനക്കര സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍ എന്നയാള്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഇരുവരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച്‌ സംസാരിക്കുന്നതിനിടെ പോലീസ്‌ ഉദ്യോഗസ്‌ഥരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
ഉച്ചത്തില്‍ സംസാരിച്ചെന്നും എസ്‌.ഐയെ പിടിച്ചു തള്ളിയെന്നും തടയാന്‍ ശ്രമിച്ച സി.പി.ഒയെയും കയ്യേറ്റം ചെയ്‌തുവെന്നും ഇതേത്തുടര്‍ന്നാണ്‌ ഇരുവരെയും അറസ്‌റ്റ്‌ ചെയ്‌തതെന്നും പോലീസ്‌ പറയുന്നു.

Leave a Reply