Tuesday, July 27, 2021

ബലാത്സംഗ കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന്‍ വാക്കു മാറി; ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു;
ഹൈക്കോടതി റദ്ദാക്കിയ ബലാത്സംഗ കേസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയില്‍

Must Read

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെതിരെ നൽകിയ പരാതി ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് പിൻവലിച്ച യുവതി വീണ്ടും പരാതിയുമായി രംഗത്ത്. കാമുകന് എതിരെ ഹൈക്കോടതി റദ്ദാക്കിയ ബലാത്സംഗ കേസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയില്‍ ഹർജി നൽകിയിരിക്കുകയാണ്.

ബലാത്സംഗ കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന്‍ വാക്കു മാറിയെന്നും ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നുമാണ് യുവതി പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ഥിയായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കോളജില്‍ ജൂനിയര്‍ ആയിരുന്ന യുവതിയുടെ പരാതി. സ്ത്രീധനം ആവശ്യപ്പെട്ടും മറ്റ് ഒഴിവു കഴിവുകള്‍ പറഞ്ഞും വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ യുവാവ് നീക്കം നടത്തിയപ്പോഴാണ് യുവതി ആദ്യം ബലാത്സംഗ പരാതി നല്‍കിയത്. കേസ് ആയതിനു പിന്നാലെ വിവാഹത്തിന് യുവാവ് തയാറാവുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിലായതോടെ കര്‍ണാടക ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കേസ് റദ്ദാക്കിയതോടെ യുവാവ് വീ്ണ്ടും വാക്കുമാറിയെന്ന ആരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News