Thursday, May 13, 2021

ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു

Must Read

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ക​തി​രൂ​ര്‍ നാ​ലാം മൈ​ലി​ൽ ഒ​രു വീ​ടി​ന്‍റെ പി​ന്നി​ലി​രു​ന്ന് ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ജേ​ഷി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ജേ​ഷി​നെ ആ​ദ്യം ത​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് നി​ജേ​ഷി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

English summary

The bomber struck shortly after noon in front of a police station

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News