Monday, January 24, 2022

രാജ്യതലസ്ഥാനത്ത് ഗാസിപുരിലെ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ ബോംബ് കണ്ടെത്തി

Must Read

രാജ്യതലസ്ഥാനത്ത് ഗാസിപുരിലെ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ ബോംബ് കണ്ടെത്തി. പൊലീസ് നിയന്ത്രിത സ്‌ഫോടനം നടത്തി ബോംബ് നിർവീര്യമാക്കി. എട്ടടി കുഴിയെടുത്താണ് നിയന്ത്രിത സ്‌ഫോടനം നടത്തിയത്. ബാഗ് ഉപേക്ഷിച്ചയാൾ രാവിലെ 9.30 നാണ് സ്കൂട്ടറിൽ പൂ മാർക്കറ്റിലെത്തിയത്.

പിന്നാലെ ബാഗ് ഉപേക്ഷിച്ചു പോയെന്നാണ് സൂചന. മാർക്കറ്റിലുണ്ടായിരുന്നവരാണ് ബാഗ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഉത്തർപ്രദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പുമായി ഇതിനു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News