Monday, September 27, 2021

കാണാതായയാളുടെ മൃതദേഹം മാടമൺമൂഴി തോട്ടിൽനിന്നു കണ്ടെത്തി

Must Read

കാണാതായയാളുടെ മൃതദേഹം മാടമൺമൂഴി തോട്ടിൽനിന്നു കണ്ടെത്തി. തോട്ടിൽ മീൻപിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. വേങ്ങോട് സാംസ്കാരികസമിതിക്കു സമീപം വാഴവിള വീട്ടിൽ സുകുമാരപിള്ള(79)യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന്് മംഗലപുരം സി.ഐ. സജീഷ് പറഞ്ഞു. ഈ മാസം മൂന്നിന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് സുകുമാരപിള്ളയെ കാണാതാകുന്നത്. അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അഴുകിയ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളിൽനിന്നാണ് സുകുമാരപിള്ളയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഭാര്യ: വത്സല കുമാരി. മക്കൾ: വിനു കുമാർ, ബിന്ദു കുമാരി. മരുമകൻ: ശ്രീകുമാരൻ നായർ.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News