രാജ്യ തലസ്ഥാനത്ത് സ്ഫോടനം; കോടതിയിലുണ്ടായ സ്‌ഫോടനത്തിൽ ഉദ്യോഗസ്ഥന് പരിക്ക്; കോടതി നടപടികൾ നിർത്തിവെച്ചു

0

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണി കോടതിയിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

രാവിലെ 10.40ഓടേയാണ് സ്‌ഫോടനം നടന്നത്. കോടതിയുടെ ഗേറ്റുകള്‍ അടച്ച് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. കോടതിമുറിയില്‍ വച്ച് ലാപ്പ്‌ടോപ്പ് പൊട്ടിത്തെറിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രഥമദൃഷ്ടിയില്‍ ഇത് ചെറിയ ബോംബ് സ്‌ഫോടനമാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഫോറന്‍സിക് വിദഗ്ധരെത്തി സ്‌ഫോടനത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്നത് അറിഞ്ഞ് ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.

Leave a Reply