Thursday, July 29, 2021

ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കി
‘ഇസ്‌ലാമിക ഭീകരൻ’

Must Read

കൊച്ചി: ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് ഫോണിലൂടെ വധഭീഷണി. ‘ഇസ്‌ലാമിക ഭീകരൻ’ എന്ന് അവകാശപ്പെട്ടയാൾ ഫോണിൽ വിളിച്ച് വധഭീഷണി നടത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് രാധാകൃഷ്ണൻ ഇ-മെയിലിൽ നൽകിയ പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് യു.എ.ഇ. നമ്പറിൽനിന്ന് വധഭീഷണി എത്തിയത്. മലയാളത്തിലായിരുന്നു ഭീഷണി

അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിന്റെ പേരിൽ മലയാളിയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 11.32നും 12.14നും ഇതേ നമ്പരിൽനിന്നും വീണ്ടും ഫോൺ വിളിക്കാൻ ശ്രമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിലിലൂടെ പരാതി നൽകി.

മഹാരാജാസ് കോളേജ് അദ്ധ്യാപകനായിരിക്കുമ്പോഴും കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരിക്കുമ്പോഴും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News