Sunday, October 17, 2021

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അപ്രതീക്ഷിതമായി സുരേഷ് ഗോപി എത്തുമോയെന്നുള്ള ആശങ്ക ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു

Must Read

കോഴിക്കോട്: സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അപ്രതീക്ഷിതമായി സുരേഷ് ഗോപി എത്തുമോയെന്നുള്ള ആശങ്ക ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു. കെ.സുരേന്ദ്രൻ തന്നെ സംസ്ഥാന പ്രസിഡന്‍റ് ആയി തുടരട്ടെന്നുള്ള കേന്ദ്ര തീരുമാനം വന്നത് ഒൗദ്യോഗിക പക്ഷത്തിനും വലിയ ആശ്വാസവും ആവേശവുമായി.

ഇ​തോ​ടെ സു​രേ​ന്ദ്ര​നു​മാ​യി ഉ​ട​ക്കി നി​ൽ​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ വി​ഷ​മ​ത്തി​ലാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യും തു​ട​ർ​ന്ന് കു​ഴ​ൽ​പ​ണം, തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും സു​രേ​ന്ദ്ര​ന്‍റെ ക​സേ​ര തെ​റു​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന​വ​രു​ടെ പ്ര​തീ​ക്ഷ.

ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു മു​ന്നി​ലേ​ക്കു പ​ല​വ​ട്ടം സു​രേ​ന്ദ്ര​ൻ വി​ളി​ക്ക​പ്പെ​ട്ട​തും പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ചു എ​ന്നു എ​തി​ർ​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, വി​വാ​ദ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ നി​ൽ​ക്കു​ന്പോ​ഴും സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വം തു​ട​ര​ട്ടെ എ​ന്ന തീ​രു​മാ​ന​മാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സി​ന്‍റെ പി​ന്തു​ണ​യാ​ണ് സു​രേ​ന്ദ്ര​നു തു​ണ​യാ​യി മാ​റി​യ​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ത​ത്കാ​ലം കേ​ന്ദ്ര​നേ​തൃ​ത്വം സു​രേ​ന്ദ്ര​നൊ​പ്പം നി​ന്നെ​ങ്കി​ലും അ​തു പൂ​ർ​ണ തൃ​പ്തി​യോ​ടെ​യ​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി​യി​ലെ എ​തി​ർ​പ​ക്ഷം. സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു പ​റ​ഞ്ഞു​കേ​ട്ടി​രു​ന്ന സു​രേ​ഷ് ഗോ​പി സ്വ​യം പി​ന്മാ​റി​യ​തും ഇ​പ്പോ​ഴ​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​വു​മാ​ണ് സു​രേ​ന്ദ്ര​നെ തു​ട​രാ​ൻ അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് അ​വ​ർ ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ സു​രേ​ന്ദ്ര​ന്‍റെ മു​ന്നോ​ട്ടു​ള്ള നീ​ക്കം അ​ത്ര സു​ഗ​മ​മാ​കാ​നി​ട​യി​ല്ല.

സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി ആ​കെ പ്ര​തി​സ​ന്ധി​യി​ൽ​നി​ൽ​ക്കു​ന്ന സ​മ​യ​ത്തു സു​രേ​ന്ദ്ര​നെ​ക്കൂ​ടി മാ​റ്റു​ന്ന​തു കൂ​ടു​ത​ൽ ക്ഷീ​ണ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സു​രേ​ന്ദ്ര​ന​ട​ക്കം നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ എ​ല്ലാ​വ​രും ത​ന്നെ തു​ട​ര​ട്ടെ​യെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്കു കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ എ​ത്തി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തു​പോ​ലെ പു​നഃ​സം​ഘ​ട​ന​യി​ൽ അ​ഞ്ചു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്മാ​ർ തെ​റി​ച്ചു. അ​വ​ർ​ക്കു ത​ത്കാ​ലം മ​റ്റു പ​ദ​വി​ക​ൾ ന​ല്കി​യി​ട്ടു​മി​ല്ല.

സു​രേ​ഷ്ഗോ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ എ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് കു​റെ ആ​ഴ്ച​ക​ളാ​യി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​ല​ട്ടി​യി​രു​ന്ന​ത്. ഇ​തി​നി​ടെ, സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്രം നേ​തൃ​ത്വം വി​ളി​പ്പി​ച്ച​തും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടി.

സം​​സ്ഥാ​​ന​​ത്തെ നേ​​താ​​ക്ക​​ളെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കാ​​തെ​​യും അ​​റി​​യി​​ക്കാ​​തെ​​യു​​മു​​ള്ള തീ​​രു​​മാ​​ന​​ങ്ങ​​ൾ നേ​​ര​​ത്തെ​​യും കേ​​ന്ദ്ര​​നേ​​തൃ​​ത്വ​​ത്തി​​ൽ​നി​​ന്നു പ​​ല​​വ​​ട്ടം വ​​ന്നി​​ട്ടു​​ള്ള​​തി​​നാ​​ൽ സു​​രേ​​ഷ് ഗോ​​പി​​യു​​ടെ ഡ​​ൽ​​ഹി യാ​​ത്ര​​യേ​​യും തെ​​ല്ല് ആ​​ശ​​ങ്ക​​യോ​​ടെ​​യാ​​ണ് സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ ക​ണ്ട​ത്.

സു​​രേ​​ഷ് ഗോ​​പി ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ആ​​യി നി​​യ​​മി​​ത​​നാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു​​ള്ള വാ​​ർ​​ത്ത​​ക​​ൾ കു​​റെ ആ​​ഴ്ച​​ക​​ളാ​​യി അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​ണ്ടാ​യി​രു​ന്നു. എ​​ന്നാ​​ൽ, അ​​ങ്ങ​​നെ​​യൊ​​രു ആ​​ലോ​​ച​​ന​​യി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു സം​​സ്ഥാ​​ന നേ​​തൃ​​ത്വം മു​ൻ​കൂ​ട്ടി ത​ള്ളി​യി​രു​ന്നു.

സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​വു​​മാ​​യി അ​​ത്ര അ​​ടു​​പ്പ​​മി​​ല്ലാ​​തെ​​യാ​​യി​രു​ന്നു കു​റെ​ക്കാ​ല​മാ​യി സു​​രേ​​ഷ് ഗോ​​പി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഒ​​റ്റ​​യാ​​ൻ​ പോ​​ക്കി​​ൽ കേ​​ര​​ള നേ​​താ​​ക്ക​​ളി​​ൽ പ​​ല​​രും അ​​സ്വ​​സ്ഥ​​രു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, കേ​​ന്ദ്ര​​നേ​​തൃ​​ത്വ​​ത്തി​​ന്‍റെ കൃ​​ത്യ​​മാ​​യ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം പ​​ല നീ​​ക്ക​​ങ്ങ​​ളും ന​​ട​​ത്തു​​ന്ന​​തെ​​ന്നാ​ണ് പു​റ​ത്തു​വ​ന്നി​രു​ന്ന സൂ​ച​ന​ക​ൾ.

നാ​​ർ​​ക്കോ​​ട്ടി​​ക് ജി​​ഹാ​​ദ് വി​​ഷ​​യം ഉ​​യ​​ർ​​ന്നു വ​​ന്ന​​പ്പോ​​ൾ പാ​​ലാ ബി​​ഷ​​പ്പി​​നെ സു​​രേ​​ഷ് ഗോ​​പി എ​​ത്തി സ​​ന്ദ​​ർ​​ശി​​ച്ച​​തു വ​​ലി​​യ വാ​​ർ​​ത്താ പ്രാ​​ധാ​​ന്യം നേ​​ടി​​യി​​രു​​ന്നു. സം​​സ്ഥാ​​ന​​നേ​​താ​​ക്ക​​ൾ അ​​റി​​യാ​​തെ​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം. നാ​​ർ​​കോ​​ട്ടി​​ക് ജി​​ഹാ​​ദ് അ​​ട​​ക്ക​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​ൻ കേ​​ന്ദ്രം സ​​ഭാ​​ധ്യ​​ക്ഷ​​ൻ​​മാ​​രു​​ടെ യോ​​ഗം വി​​ളി​​ക്കു​​മെ​​ന്നും സു​​രേ​​ഷ്ഗോ​​പി എം​​പി പ​​റ​​ഞ്ഞി​​രു​​ന്നു.

അ​തേ​സ​മ​യം, പാ​​ര്‍​ട്ടി പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യി തു​​ട​​രാ​​നാ​​ണ് താ​​ത്പ​​ര്യ​​മെ​​ന്നാ​​ണ് സു​​രേ​​ഷ് ഗോ​​പി​ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പ്ര​​തി​​ക​​രി​ച്ചി​രു​ന്നു. താ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു വ​രു​ന്ന​തി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞു സു​രേ​ഷ് ഗോ​പി സ്വ​യം ത​ന്നെ പി​ന്മാ​റി​യ​താ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

ഇ​​തി​​നി​​ടെ, അ​​ടു​​ത്ത കാ​​ല​​ത്തു ബി​​ജെ​​പി​​യി​​ലേ​​ക്കു വ​​ന്ന പ​​ല പ്ര​​മു​​ഖ​​രും സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തി​​ൽ​​നി​​ന്നു വേ​​ണ്ട പി​​ന്തു​​ണ​​യോ സ​​ഹ​​ക​​ര​​ണ​​മോ കി​​ട്ടു​​ന്നി​​ല്ലെ​​ന്ന അ​​തൃ​​പ്തി​​യി​​ലാ​​ണെ​ന്ന​താ​ണ് ബി​ജെ​പി​യെ അ​ല​ട്ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം. മെ​​ട്രോ​​മാ​​ൻ ഇ. ​​ശ്രീ​​ധ​​ര​​ൻ, മു​​ൻ ഡി​​ജി​​പി ജേ​​ക്ക​​ബ് തോ​​മ​​സ്, ടി.​പി. സെ​ൻ​കു​മാ​ർ തു​​ട​​ങ്ങി​​യ​​വ​​രൊ​​ക്കെ അ​​തൃ​​പ്തി​​യി​​ലാ​​ണ്

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News