Monday, June 21, 2021

ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി

Must Read

ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. അഡ്മിനിസ്ട്രേറ്റർ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. അമിത് ഷായുമായിയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിഷ്കാരങ്ങൾ സംബന്ധിച്ച് വലിയ രീതിയിൽ ആശങ്കകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയും ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഇവർ ആശങ്കകൾ പങ്കുവെച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഇവർ കൂടിക്കാഴ്ച നടത്തി.

ലക്ഷദ്വീപിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ഉണ്ടാകില്ലെന്നാണ് അമിത് ഷാ നൽകുന്ന ഉറപ്പെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. നിലവിൽ ഇറക്കിയിരിക്കുന്ന വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ടുള്ള നടപടികൾ മാത്രമേ ഉണ്ടാകൂ എന്ന ഉറപ്പാണ് നേതാക്കൾക്ക് നൽകിയിരിക്കുന്നത്.

പരിഷ്കാരങ്ങളിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഇതിൽ ആശങ്കയുണ്ടെന്ന വവരമാണ് ബി.ജെ.പി. ലക്ഷദ്വീപ് ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ല, എന്നാൽ ഇന്ന് തനിക്ക് ആശ്വാസത്തിന്റെ ദിവസമാണെന്നും ദേശീയ നേതാക്കൾ എല്ലാക്കാര്യത്തിലും ഉറപ്പ് നൽകിയെന്നും ലക്ഷദ്വീപ് ബി.ജെ.പി. അധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജി പറഞ്ഞു

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News