Sunday, June 20, 2021

കൊടകര കുഴൽപ്പണവിവാദം കത്തിനിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും

Must Read

കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻ നിര നേതാക്കളുടെ അതൃപ്തി എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായേക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ് കോ‍ർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്.

ഓൺലൈനായി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. എന്നാൽ കോർ കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഭിന്നതയില്ല എന്ന് സ്ഥാപിക്കാനാകും കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെ ശ്രമം.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News