Sunday, September 26, 2021

ബി.ജെ.പി. പരാതി നൽകി

Must Read

പാറശ്ശാല: പ്രധാനമന്ത്രിയെ ബോംബുവെച്ച് കൊല്ലണമെന്ന് വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്ത സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകർ പരാതി നൽകി. പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുസ്വകാര്യ സ്ഥാപനത്തിന്റെ വാണിജ്യ താത്പര്യ പ്രകാരമുള്ള വാട്ട്‌സാപ്പ് കൂട്ടായ്മയിലാണ് പ്രധാനമന്ത്രിയെ ബോംബുെവച്ച് കൊല്ലാൻ ആരുമില്ലേയെന്ന് ചോദിച്ചുള്ള സന്ദേശം എത്തിയത്.

വിവിധ രാഷ്ട്രീയപാർട്ടി അനുഭാവികൾ ഉൾപ്പെടുന്ന ഈ ഗ്രൂപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് സംബന്ധിച്ച് ഒരംഗം ഇട്ട പോസ്റ്റിന് കമന്റായിട്ടാണ് വിവാദ പരാമർശം ഉണ്ടായത്. ബുധനാഴ്ച രാത്രി ഒൻപതേ മുക്കാലിനാണ് ഗ്രൂപ്പിൽ പ്രകോപനപരമായ സന്ദേശം എത്തുന്നത്. വ്യാഴാഴ്ച രാവിലെ സാമൂഹ്യമാധ്യമങ്ങൾ വഴി ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ബി.ജെ.പി. പാറശ്ശാല മേഖലാ പ്രസിഡന്റ് രതീഷ് കൃഷ്ണയാണ് പാറശ്ശാല പോലീസിൽ പരാതി നൽകിയത്.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News