Thursday, July 29, 2021

മാലിന്യം തള്ളിയ ആളെ പിടികൂടാൻ ബിൽ സഹായമായി; തിരിച്ചെടുപ്പിച്ചു, പിഴയും ചുമത്തി

Must Read

ചേർപ്പ്: പഞ്ചായത്തിന്റെ മിനി എം.സി.എഫ്. ഷെഡ്ഡിന് സമീപം മാലിന്യം തള്ളിയ ആളെ പിടികൂടാൻ ബിൽ സഹായമായി.നാട്ടുകാരുടെ പരിശോധനയിൽ ഹെർബർട്ട് കനാൽ ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ് കടയുടെ ബിൽ കണ്ടെത്തി.

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കടയിലെത്തി കാര്യം പറഞ്ഞപ്പോൾ മാലിന്യം എറിഞ്ഞത് കടയിലെ ജോലിക്കാരൻ ആണെന്ന് ഉടമ സമ്മതിച്ചു. ശേഷം കടക്കാരെക്കൊണ്ടുതന്നെ മാലിന്യം എടുപ്പിച്ചു. കടക്കാരനോട് പിഴ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ സുജിഷ കള്ളിയത്ത് പറഞ്ഞു.

Leave a Reply

Latest News

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണം :യു ഡി എഫ് എം പി മാർ മന്ത്രിയെ കണ്ടു

കൊച്ചി: പൊതുവിതരണ സംവിധാനം വഴി കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന മണ്ണെണ്ണ വിഹിതം കേരളത്തിന് പരിമിതമാണെന്നും കേരളത്തിനാവശ്യമായ തോതിലുള്ള മണ്ണെണ്ണ ലഭ്യമാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ച് യു .ഡി...

More News