Sunday, September 26, 2021

പണം വച്ച ബൈക്ക് മാറി പോയി. പണയം വച്ച പണം പോയെന്ന് കരുതി

Must Read

അമ്പലപ്പുഴ: പണം വച്ച ബൈക്ക് മാറി പോയി. പണയം വച്ച പണം പോയെന്ന് കരുതി. യുവാവിന് അര മണിക്കുറിനുള്ളിൽ പണം തിരിച്ചു കിട്ടിയത് പോലീസിൻ്റെ മിടുക്കിൽ.

സ്വർണം പണയംവെച്ചുവാങ്ങിയ 70,000 രൂപ നഷ്ടപ്പെട്ടെന്നുകരുതിയ യുവാവിന്‌ അരമണിക്കൂറിനകം പണം കണ്ടെത്തിനൽകി അമ്പലപ്പുഴ പോലീസ്. പുറക്കാട് പുത്തൻപറമ്പിൽ അനിൽകുമാറിനാണ് പോലീസിന്റെ ഇടപെടൽ തുണയായത്.

ബുധനാഴ്ച ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ശാഖയിൽ സ്വർണം പണയപ്പെടുത്തി കിട്ടിയ തുക ബാങ്കിനുമുന്നിൽ നഷ്ടപ്പെട്ടെന്നു പരാതിയുമായാണ് പതിനൊന്നരയോടെ അനിൽകുമാർ പോലീസ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷനിലുണ്ടായിരുന്ന ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നിർദേശപ്രകാരം എസ്.ഐ. ടോൾസൺ പി. ജോസഫ്, സിവിൽ പോലീസ് ഓഫീസർ ജയൻ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. അനിൽകുമാർ തന്റെ ബൈക്കിനടുത്തിരുന്ന മറ്റൊരു ബൈക്കിന്റെ ബാഗിൽ പണവും പാസ്ബുക്കും വെക്കുകയും പിന്നീട് ഹെൽമെറ്റു ധരിച്ച് തന്റെ ബൈക്കുമായി പോകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു.

പണംവെച്ച ബൈക്കുകാരനെ കണ്ടെത്തി ബൈക്കിന്റെ മുൻവശത്തെ ബാഗ് പരിശോധിക്കാൻ പോലീസ് ആവശ്യപ്പെട്ടു.

അമ്പലപ്പുഴ വാളമ്പറമ്പിൽ വിഷ്ണുനാരായണന്റേതായിരുന്നു ബൈക്ക്. ബാഗിൽ പണവും പാസ്‌ബുക്കുമുണ്ടെന്ന് അദ്ദേഹമറിയിച്ചു. തുടർന്ന് ഇരുകൂട്ടരും സ്റ്റേഷനിലെത്തി എസ്.ഐ.യുടെ സാന്നിധ്യത്തിൽ വിഷ്ണുനാരായണൻ അനിൽകുമാറിനു പണവും പാസ്‌ബുക്കും കൈമാറി.

English summary

The bike with the money was gone. The mortgaged money was thought to be gone

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News