Tuesday, June 22, 2021

ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികള്‍ക്ക് പുറത്ത് പ്രകടനം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍

Must Read

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികള്‍ക്ക് പുറത്ത് പ്രകടനം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഭാരവാഹി അറിയിച്ചു.

ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വസതികള്‍ക്ക് പുറത്തായിരിക്കും കര്‍ഷകര്‍ പ്രതിഷേധം നടത്തുക.

കേന്ദ്രത്തിനെതിരായ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ നിയമത്തിന്റെ പകര്‍പ്പുകള്‍ രാജ്യത്തുടനീളമുള്ള ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വസതിക്ക് പുറത്ത് കത്തിക്കുമെന്ന് ബി.കെ.യു നേതാവ് ധര്‍മേന്ദ്ര മാലിക് പറഞ്ഞു.

ബി.ജെ.പിക്ക് എം.പിയോ എം.എല്‍.എയോ ഇല്ലാത്ത സ്ഥലങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് പ്രതിഷേധം നടക്കുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News