Thursday, March 4, 2021

ഗതാഗത മേഖലയിലും ടൂറിസം രംഗത്തും വികസനകുതിപ്പിന് തുടക്കമായി ; ദേശീയ ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്തോടെ തുറന്നത് പുത്തൻ അധ്യായം.

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗത മേഖലയിലും ടൂറിസ രംഗത്തും വൻ കുതിച്ചുചാട്ടതിന് ലക്ഷ്യമിട്ടുകൊണ്ട് ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിന് സമര്‍പ്പിച്ചു. 520 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ദേശീയ ജലപാതക്ക് ഉള്ളത്. ഇതിന്റ
ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം രണ്ടാം ഘട്ടത്തിന്റെ പ്രാരംബ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഗതാഗത മേഖലയില്‍ വലിയ വികസനക്കുതിപ്പാണുണ്ടായത്. റോഡ് ഗതാഗതത്തില്‍ മാത്രമല്ല; വ്യോമജലഗതാഗത മേഖലകളിലൊക്കെ ആ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം ദേശീയ ജലപാത സജ്ജമായതോടു കൂടി പുതിയ സാധ്യതകള്‍ തുറക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്. കൂടാതെ 1200 കിലോമീറ്റര്‍ ഫീഡര്‍ കനാലുകളും വിവിധ ജില്ലകളിലായി നിലവിലുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം 2022ല്‍ അവസാനിക്കുന്ന രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കും.

2025ല്‍ അവസാനിക്കുന്ന 3ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വേളി മുതൽ അബ്ദുൽ കലാം പാർക്ക് വരെ മുഖ്യമന്ത്രി ബോട്ടിൽ യാത്ര ചെയ്യുകയും ചെയ്തു. പുതിയൊരധ്യായം ; ദേശീയ ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക്‌ | Published: 15th February 2021 02:12 PM |

Last Updated: 15th February 2021 02:21 PM | A+A A- |പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുതിയൊരധ്യായം കുറിച്ചുകൊണ്ട് ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിന് സമര്‍പ്പിച്ചു. 520 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഗതാഗത മേഖലയില്‍ വലിയ വികസനക്കുതിപ്പാണുണ്ടായത്. റോഡ് ഗതാഗതത്തില്‍ മാത്രമല്ല; വ്യോമജലഗതാഗത മേഖലകളിലൊക്കെ ആ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം ദേശീയ ജലപാത സജ്ജമായതോടു കൂടി പുതിയ സാധ്യതകള്‍ തുറക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്. കൂടാതെ 1200 കിലോമീറ്റര്‍ ഫീഡര്‍ കനാലുകളും വിവിധ ജില്ലകളിലായി നിലവിലുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം 2022ല്‍ അവസാനിക്കുന്ന രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കും.

2025ല്‍ അവസാനിക്കുന്ന 3ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വേളി മുതൽ അബ്ദുൽ കലാം പാർക്ക് വരെ മുഖ്യമന്ത്രി ബോട്ടിൽ യാത്ര ചെയ്യുകയും ചെയ്തു.

English summary

The beginning of a boom in the transport and tourism sectors; The first phase of the National Waterway was opened with the dedication of the Chief Minister to Nadu.

Leave a Reply

Latest News

More News