Tuesday, July 27, 2021

വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം

Must Read

കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന്‍ അന്‍വേദ് ആണ് മരിച്ചത്. ഒന്നരവയസ്സായിരുന്നു

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാന്‍ തടസ്സം നേരിടുകയും വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തത്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News