ബാങ്ക് ഓഫ് ബറോഡ കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0

ദില്ലി: ബാങ്ക് ഓഫ് ബറോഡ കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് – www.bankofbaroda.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 12 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 325 തസ്തികകളിലേക്ക് നിയമനം നടത്തും. അപേക്ഷിക്കുന്നതിനുള്ള നടപടികൾ 2022 ജൂൺ 22-ന് ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ 2022 ജൂലൈ 12-ന് അവസാനിക്കും. പരീക്ഷ തീയതി ഉടൻ തന്നെ പുറത്തിറക്കും. 
റിലേഷൻഷിപ്പ് മാനേജർ (ഗ്രേഡ്: SMG/S-IV) – 75
കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-III) – 100
ക്രെഡിറ്റ് അനലിസ്റ്റ് (ഗ്രേഡ്: MMG/S-III) – 100
കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-II) – 50
പേ സ്കെയിൽ
MMGS II – Rs 48170 x 1740 (1) – 49910 x 1990 (10) – 69180
MMGS III – Rs 63840 x 1990 (5) – 73790 x 2220 (2) – 78230
SMG/S-IV – Rs 76010 x 2220 (4) – 84890 x 2500 (2) – 89890
ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻ (ജിഡി)/പേഴ്സണൽ ഇന്റർവ്യൂ (പിഐ)/സൈക്കോമെട്രിക് ടെസ്റ്റ് അസെസ്മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.bankofbaroda.in വഴി അപേക്ഷിക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here