ന്യൂഡൽഹി: ടിക് ടോക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ ടിക് ടോക്കിന് നോട്ടീസ് അയച്ചു. ഇതോടൊപ്പം വിലക്കേർപ്പെടുത്തിയ മറ്റു ചൈനീസ് ആപ്പുകളുടെ വിലക്കും തുടരും. 2020 ജൂണിൽ 59 ചൈനീസ് ആപ്പുകളും സെപ്തംബറിൽ 118 ആപ്പുകളും ആണ് സർക്കാർ വിലക്കിയത്.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്. 30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.
English summary
The ban on ticks by the central government is likely to continue